'കഴിഞ്ഞ കാര്യമല്ലേ, അതൊന്നും കുഴപ്പമില്ല', മൈക്ക് കണ്ണില്‍ത്തട്ടിയ സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകനോട് മോഹന്‍ലാല്‍

മാധ്യമ പ്രവര്‍ത്തകനെ ഫോണില്‍ വിളിച്ചാണ് സൂപ്പര്‍ താരം വിഷയത്തില്‍ തന്റെ നിലപാട് അറിയിച്ചത്
Mohanlal Reaction journalist accidentally hitting him with mike
Mohanlal Reaction journalist accidentally hitting him with mikefile
Updated on
1 min read

തിരുവനന്തപുരം: തിരക്കിനിടെ മൈക്ക് കണ്ണില്‍ തട്ടിയ സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകനെ ആശ്വസിപ്പിച്ച് നടന്‍ മോഹന്‍ലാല്‍. മാധ്യമ പ്രവര്‍ത്തകനെ ഫോണില്‍ വിളിച്ചാണ് സൂപ്പര്‍ താരം വിഷയത്തില്‍ തന്റെ നിലപാട് അറിയിച്ചത്. തിരുവനന്തപുരത്ത് ഒരുചടങ്ങ് കഴിഞ്ഞ് മടങ്ങവെ മോഹന്‍ലാലിനെ മാധ്യമസംഘം വളഞ്ഞപ്പോഴായിരുന്നു തിരക്കിനിടെ മൈക്കുകളില്‍ ഒന്ന് കണ്ണില്‍ തട്ടിയത്. മകള്‍ വിസ്മയയുടെ സിനിമാപ്രവേശം സംബന്ധിച്ച് മാധ്യമങ്ങള്‍ പ്രതികരണം തേടുന്നതിനിടെയായിരുന്നു സംഭവം.

Mohanlal Reaction journalist accidentally hitting him with mike
'എന്താണ് മോനേ ഇതൊക്കെ!' തിരക്കിനിടെ മൈക്ക് കണ്ണിൽ കൊണ്ടു, സംയമനത്തോടെ മോഹൻലാൽ; കയ്യടിച്ച് ആരാധകർ- വിഡിയോ

വിഷയത്തില്‍, മാധ്യമ പ്രവര്‍ത്തക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വ്യാപക വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെയാണ് ലാലിന്റെ ശബ്ദ സന്ദേശം പുറത്തുവന്നത്. മാധ്യമ പ്രവര്‍ത്തകന്‍ തന്നെയാണ് മോഹന്‍ലാലുമായി സംസാരിച്ചതിന്റെ ശബ്ദ സന്ദേശം പങ്കുവച്ചത്. മൈക്ക് കണ്ണില്‍ തട്ടിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ മാധ്യമ പ്രവര്‍ത്തകന്‍ താരവുമായി സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. പിന്നാലെയാണ് മോഹന്‍ലാല്‍ താരത്തെ തിരിച്ച് വിളിച്ചത്.

ഹലോ ലാലാണ് എന്ന് തുടങ്ങുന്ന സംഭാഷണത്തില്‍, 'ലാലേട്ടാ അബദ്ധം പറ്റിയതാണ്', എന്ന മാധ്യമപ്രവര്‍ത്തകന്റെ വാക്കുകളോട് പ്രതികരണമായാണ് പ്രശ്‌നമില്ലെന്ന് താരം പറയുന്നത്. 'പ്രശ്നമൊന്നുമില്ല. കുഴപ്പമില്ല, കഴിഞ്ഞകാര്യമല്ലേ. ഒന്നും ചെയ്യാന്‍ ഒക്കുകയൊന്നുമില്ല', എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

ജിഎസ്ടി ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരം ടാഗോര്‍ തീയേറ്ററില്‍ എത്തിയപ്പോഴായിരുന്നു സംഭവങ്ങളുടെ തുടക്കം. സംഭവം. മൈക്ക് കണ്ണില്‍ തട്ടിയപ്പോഴും ദേഷ്യപ്പെടാതെ രംഗം ശാന്തമാക്കുകയായിരുന്നു ലാല്‍ ചെയ്തത്. 'എന്താണ് മോനേ ഇതൊക്കെ കണ്ണിലേക്ക്' എന്ന് ചോദിച്ച് . കാറില്‍ കയറിയ മോഹന്‍ലാല്‍ 'അവനെ ഞാന്‍ നോക്കിവെച്ചിട്ടുണ്ട്' എന്നും പറഞ്ഞിരുന്നു.

Summary

Mohanlal Reaction journalist accidentally hitting him with mike

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com