
സിനിമാ ലോകം കാത്തിരിക്കുന്ന ചിത്രം രാമായണയുടെ ഫസ്റ്റ് ഗ്ലിംപ്‌സ് പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. രണ്‍ബീര്‍ കപൂര്‍ രാമനും യാഷ് രാവണനുമാകുന്ന ചിത്രത്തില്‍ സീതയാകുന്നത് സായ് പല്ലവിയാണ്. നിതീഷ് തിവാരിയാണ് സിനിമയുടെ സംവിധാനം. രാജ്യത്തെ ഒമ്പത് പ്രധാനപ്പെട്ട നഗരങ്ങളിലും, ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലുമായിട്ടാണ് ഫസ്റ്റ് ഗ്ലിംപ്‌സ് ലോഞ്ച് ചെയ്തത്.
എആര്‍ റഹ്മാനും ഹാന്‍സ് സിമ്മറുമാണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്. ചിത്രത്തില്‍ ഹനുമാനായി എത്തുന്നത് സണ്ണി ഡിയോള്‍ ആണ്. രവി ദൂബെയാണ് ലക്ഷ്മണനായി എത്തുന്നത്. പ്രൈം ഫോക്കസ് സ്റ്റുഡിയോയും നമിത് മല്‍ഹോത്രയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എട്ട് തവണ ഓസ്‌കാര്‍ പുരസ്‌കാരം നേടിയിട്ടുള്ള വിഎഫ്എക്‌സ് സ്റ്റുഡിയോ ഡിഎന്‍ഇജിയും സിനിമയുടെ പിന്നണിയിലുണ്ട്. വിഷ്വല്‍ എഫക്ട്‌സ് രംഗത്തെ അതികായരുടെ സാന്നിധ്യം വ്യക്തമാക്കുന്നതാണ് ഗ്ലിംപ്‌സ് വീഡിയോയിലെ ദൃശ്യങ്ങള്‍. ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത അത്ര വലിയ സ്‌കെയിലിലുള്ളതാകും രാമായണയിലെ വിഷ്വല്‍ എഫക്ട്‌സ് എന്നാണ് വീഡിയോ സൂചിപ്പിക്കുന്നത്.
'നമ്മുടെ സത്യം, നമ്മുടെ ചരിത്രം' എന്ന ടാഗോടു കൂടിയാണ് രാമായണ അവതരിപ്പിക്കുന്നത്. മൂന്ന് മിനുറ്റോളം ദൈര്യഘ്യമുള്ള വീഡിയോയുടെ അവസാന ഭാഗത്താണ് രണ്‍ബീറിനേയും യാഷിനേയും അവതരിപ്പിക്കുന്നത്. മറ്റ് താരങ്ങളെയൊന്നും വീഡിയോയില്‍ കാണിക്കുന്നില്ല. രകുല്‍ പ്രീത് സിങ്, വിവേക് ഒബ്‌റോയ്, അരുണ്‍ ഗോവില്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. തെന്നിന്ത്യന്‍ താരങ്ങളായ സായ് പല്ലവിയുടേയും യാഷിന്റേയും ബോളിവുഡിലേക്കുള്ള എന്‍ട്രി കൂടിയാകും രാമായണ.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് രാമായണ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം രാമായണയുടെ ബജറ്റ് 835 കോടിയാണ്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ ആദ്യ ഭാഗം 2026 ദീപാവലിയ്ക്കാണ് റിലീസാവുക. രണ്ടാം ഭാഗം 2027 ലാകും പുറത്തിറങ്ങുക.
First glimpse of Ranbir Kapoor's Ramayana is out. Yash plays Ravana and Sai Pallavi is Sita.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates