ഫീല്‍ ഗുഡിന് തല്‍ക്കാലം ഇടവേള; ത്രില്ലര്‍ സിനിമയുമായി വിനീത് ശ്രീനിവാസന്‍

ചിത്രീകരണത്തിന്റെ ഭൂരിഭാഗവും വിദേശത്ത്
Vineeth Sreenivasan
Vineeth Sreenivasanഫയല്‍‌
Updated on
1 min read

പുതിയ സിനിമയുമായി വിനീത് ശ്രീനിവാസന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിന് പിന്നാലെ വിനീത് വരുന്നത് ത്രില്ലര്‍ സിനിമയുമായാണ്. മെരിലാന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് സിനിമ നിര്‍മിക്കുന്നത്. ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ സിനിമകള്‍ക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമാണിത്. വിനീതും നിര്‍മാണത്തില്‍ പങ്കാളിയാകും. സിനിമയുടെ പേര് നിശ്ചയിച്ചിട്ടില്ല.

Vineeth Sreenivasan
'മകളേക്കാള്‍ സുന്ദരി, തൃഷയുടെ സൗന്ദര്യ രഹസ്യം'; അമ്മയുടെ ജന്മദിനം കളറാക്കി താരസുന്ദരി

നോബിള്‍ ബാബു തോമസ് ആണ് ചിത്രത്തിലെ നായകന്‍. നോബിള്‍ തന്നെയാണ് സിനിമയുടെ തിരക്കഥാകൃത്തും. അടുത്ത സുഹൃത്തുക്കളാണ് നോബിളും വിനീതും. നേരത്തെ നോബിള്‍ നായകനായ ഹെലന്റെ നിര്‍മാതാവായിരുന്നു വിനീത്. വിനീത് ഒരുക്കിയ ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമയുടെ നിര്‍മാതാവായിരുന്നു നോബിള്‍.

Vineeth Sreenivasan
'മമ്മൂട്ടിയേക്കാൾ കൂടുതലിഷ്ടം മോഹൻലാലിനെ, അതിന് ഒറ്റ കാരണമേയുള്ളൂ'; നടൻ ശിവ പറയുന്നു

ഓഡ്രി മിറിയം, രേഷ്മ സെബാസ്റ്റിയന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മനോജ് കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, ജോണി ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സെപ്തംബര്‍ 25 നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ജോമോന്‍ ടി ജോണ്‍ ആണ് സിനിമയുടെ ഛായാഗ്രഹണം. ഷാന്‍ റഹ്മാന്‍ ആണ് സംഗീത സംവിധാനം. ഒരിടവേളയ്ക്ക് ശേഷം ഷാനും വിനീതും കൈ കോര്‍ക്കുന്ന ചിത്രം കൂടിയാണ്.

വലിയ ബജറ്റിലൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭൂരിഭാഗവും വിദേശത്താണ്. ജോര്‍ജിയ, റഷ്യ-അസര്‍ബൈജാന്‍ അതിര്‍ത്തി എന്നിവടങ്ങളിലാണ് ചിത്രീകരണം നടന്നത്. ഉത്തരേന്ത്യയിലും ചിത്രീകരണം നടന്നിരുന്നു.

ശോഭനയും ധ്യാന്‍ ശ്രീനിവാസനും പ്രധാന വേഷത്തിലെത്തിയ തിരയ്ക്ക് ശേഷം വിനീത് ഒരുക്കുന്ന ത്രില്ലര്‍ ആണ് പുതിയ ചിത്രം. ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടുവെങ്കിലും പിന്നീട് അതിന്റേതായ ആരാധകരിലേക്ക് എത്തിയ ചിത്രമാണ് തിര. വര്‍ഷങ്ങള്‍ക്ക് ശേഷം വിനീത് ത്രില്ലറിലേക്ക് തിരിച്ചുവരുമ്പോള്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

Summary

Vineeth Sreenivasan's next will be a thriller. Noble Babu Thomas is playing the hero.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com