സംവിധാനം പ്രിയദർശൻ, അക്ഷയ് കുമാർ-സെയ്ഫ് അലി ഖാൻ ചിത്രത്തിന് ടൈറ്റിലായി

മോഹന്‍ലാല്‍ ചിത്രം 'ഒപ്പ'ത്തിന്റെ ബോളിവുഡ് റീമേക്കാണിതെന്നാണ് സൂചന.
Priyadarshan ,Akshay Kumar,Saif Ali Khan
പ്രിയദർശൻ ,അക്ഷയ് കുമാർ,സെയ്ഫ് അലി ഖാൻFacebook
Updated on
1 min read

ഏഴു വര്‍ഷത്തിനു ശേഷം അക്ഷയ് കുമാറും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ ടൈറ്റില്‍ തീരുമാനമായതായി റിപ്പോര്‍ട്ട്. 'ഹൈവാന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ പ്രിയദർശനാണ്. 2016-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം 'ഒപ്പ'ത്തിന്റെ ബോളിവുഡ് റീമേക്കാണിതെന്നാണ് സൂചന.

ചിത്രത്തിനായി പല പേരുകൾ പരി​ഗണനയിൽ ഉണ്ടായിരുന്നെങ്കിലും , ഒടുവിൽ 'ഹൈവാനി'ൽ തീരുമാനമാവുകയായിരുന്നു എന്നാണ് വിവരം. 2008ലാണ് ഏറ്റവും ഒടുവിൽ അക്ഷയ് കുമാറും സെയ്ഫ് അലിഖാനും ഒന്നിച്ചെത്തിയത്. അക്ഷയ് കുമാർ 'ഒപ്പ'ത്തിന്റെ കടുത്ത ആരാധകനായിരുന്നെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഓ​ഗസ്റ്റിൽ ആരംഭിച്ചേക്കും. അടുത്തവർഷം പ്രദർശനത്തിന് എത്തിക്കാനാണ് പദ്ധതി.

Priyadarshan ,Akshay Kumar,Saif Ali Khan
'ദുൽഖർ ഓ​ഗസ്റ്റിൽ സെറ്റിലെത്തും, ആർഡിഎക്സ് കഴിഞ്ഞപ്പോൾ തന്നെ കഥ പറഞ്ഞിരുന്നു'; ഐ ആം ​ഗെയിം അപ്ഡേറ്റുമായി സംവിധായകൻ

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത മലയാള ചിത്രമാണ് 'ഒപ്പം'. കാഴ്ചപരിമിതിയുള്ള ലിഫ്റ്റ് ഓപ്പറേറ്ററായ ജയരാമൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിൽ എത്തിയത്. സമുദ്രക്കനിയായിരുന്നു വില്ലൻ വേഷത്തിൽ എത്തിയത്. എന്നാൽ ഹിന്ദിയിൽ മോഹൻലാൽ കഥാപാത്രം ആരാണ് ചെയ്യുന്നതെന്നത് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Summary

Bollywood superstars Akshay Kumar  and Saif Ali Khan  are reuniting on-screen for a new thriller. The film is reportedly a Hindi remake of the Malayalam hit Oppam , and will be directed by none other than Priyadarshan  , who also helmed the original. The film has now got the title Haiwaan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com