'ഒരു ജീവൻ പോയി, സുശാന്തിനോട് എന്താണോ ചെയ്തത് അത് തന്നെ കാർത്തിക് ആര്യനോടും ചെയ്യുന്നു'; ആരോപണവുമായി അമാൽ മാലിക്

ചിലർ അത് കൊലപാതകമാണെന്നും മറ്റു ചിലർ ആത്മഹത്യ ആണെന്നും പറയുന്നു.
Kartik Aaryan
കാർത്തിക് ആര്യൻ, സുശാന്ത്, അമാൽ മാലിക് (Kartik Aaryan)Instagram
Updated on
1 min read

ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും ഒട്ടേറെ ആരാധകരുള്ള ​ഗായകനും സം​ഗീത സംവിധായകനുമാണ് അമാൽ മാലിക്. ബോളിവുഡിന്റെ ഇരുണ്ട വശങ്ങളെക്കുറിച്ച് മിർച്ചി പ്ലസിനോട് അമാൽ തുറന്നു പറഞ്ഞ കാര്യങ്ങളാണിപ്പോൾ സിനിമാ ലോകത്ത് ചർച്ചയായി മാറുന്നത്.

അന്തരിച്ച നടൻ സുശാന്ത് സിങ് രജ്പുത്തിനോട് ബോളിവുഡ് ചെയ്തത് എന്തോ, അത് തന്നെയാണിപ്പോൾ നടൻ കാർത്തിക് ആര്യനോടും ചെയ്യുന്നത് എന്നാണ് അമാൽ പറയുന്നത്. ബോളിവുഡിൽ നിന്നും കാർത്തിക്കിനെ ഒറ്റപ്പെടുത്താൻ വൻകിട നിർമാതാക്കളും നടൻമാരും വരെയുണ്ടെന്നും അമാൽ പറയുന്നു.

"ഇന്ന് ബോളിവുഡിന്റെ തിളക്കം എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. ഈ സ്ഥലം എന്താണെന്ന് യഥാർഥത്തിൽ പൊതുജനങ്ങൾക്ക് മനസ്സിലായി തുടങ്ങിയിരിക്കുന്നു. വൈകാരികമായി പോലും, ഇപ്പോൾ ഒരു അകൽച്ച സംഭവിച്ചിരിക്കുന്നു. ആളുകൾ അവർക്കിഷ്ടമുള്ള താരങ്ങളിൽ നിന്ന് പോലും അകന്നു പോയതായി തോന്നുന്നു.

ഏത് ലോകത്താണ് ഇവരൊക്കെ ജീവിക്കുന്നതെന്നോർത്ത് അവർ ആശ്ചര്യപ്പെടുന്നു. ഈ ഇൻഡസ്ട്രിക്ക് ഒരു ഇരുണ്ട വശമുണ്ട്, അത് ആളുകളുടെ ജീവൻ തന്നെ നഷ്ടപ്പെടുത്തി. സുശാന്ത് സിങ് രജ്പുതിന് അത് നേരാംവണ്ണം കൈകാര്യം ചെയ്യാൻ പറ്റിയില്ല. അദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തതകൾ നിലനിൽക്കുന്നു.

ചിലർ അത് കൊലപാതകമാണെന്നും മറ്റു ചിലർ ആത്മഹത്യ ആണെന്നും പറയുന്നു. പക്ഷേ ഒരു ജീവൻ നഷ്ടപ്പെട്ടു എന്നതാണ് വസ്തുത. ഈ ഇൻഡസ്ട്രി തന്നെയാണ് സുശാന്തിന്റെ മനസിനോ ആത്മാവിനോ എന്തെങ്കിലും ചെയ്തത്. ആളുകൾ ഒരുമിച്ച് അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി. ഈ ഇൻഡസ്ട്രി അങ്ങനെയൊരു സ്ഥലമാണ്. ആ കാര്യം പുറത്തുവന്നപ്പോൾ, ബോളിവുഡിനെതിരെയുള്ള സാധാരണക്കാരന്റെ വികാരം തന്നെ മാറിപ്പോയി.

ബോളിവുഡിലുള്ളവരെല്ലാം വൃത്തികെട്ടവരാണെന്നാണ് അവർ പറയുന്നത്. പൊതുവെ ഈ ഇൻഡസ്ട്രി ഒരിക്കലും തകർന്നിട്ടില്ല. പക്ഷേ സുശാന്ത് സിങ് രജ്പുത്തിന്റെ മരണം ഈ ആളുകളിൽ നിന്ന് എല്ലാം തട്ടിയെടുത്തു. അത് അവർ അർഹിക്കുന്നുണ്ട്. നല്ലൊരു മനുഷ്യനോട് അവർ തെറ്റായി പെരുമാറി.

ഇന്ന് നിങ്ങൾ നോക്കൂ, അതേ കാര്യങ്ങൾ, നേരിട്ടോ അല്ലാതെയോ കാർത്തിക് ആര്യനോടും ചെയ്യാൻ ആളുകൾ ശ്രമിക്കുന്നുണ്ട്. എന്നാൽ കാർത്തിക് ആര്യന് പിന്തുണയുമായി അദ്ദേഹത്തിന്റെ അച്ഛനും അമ്മയും ഒപ്പമുണ്ട്.

Kartik Aaryan
'15 മിനിറ്റോളം കട്ട് ചെയ്യേണ്ടി വരും'; മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റീ റിലീസിനെക്കുറിച്ച് ഫാസിൽ

കാർത്തിക്കും പുതുമുഖമാണ്. അവനെയും 100 പേർ ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട്. അവർ പവർ പ്ലേ കളിക്കുന്നു. വലിയ നിർമാതാക്കളും നടന്മാരും എല്ലാം ചെയ്യുന്നു." അമാൽ പറഞ്ഞു.

Kartik Aaryan
ഫന്റാസ്റ്റിക് 4 താരം ജൂലിയന്‍ മക്മഹോന്‍ അന്തരിച്ചു; 'ഡോക്ടര്‍ ഡൂമിന്' വിട പറഞ്ഞ് ഹോളിവുഡ്

2020 ജൂൺ 14 നാണ് 34 കാരനായ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുംബൈയിലെ ബാന്ദ്രയിലെ വസതിയിൽ അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സുശാന്തിന്റെ മരണത്തിന് പിന്നാലെ വൻ വിവാദങ്ങളാണ് ബോളിവുഡിനെ പിടിച്ചുലച്ചത്.

Summary

Bollywood is targeting Kartik Aaryan like Sushant Singh Rajput says Singer Amaal Mallik.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com