ഫന്റാസ്റ്റിക് 4 താരം ജൂലിയന്‍ മക്മഹോന്‍ അന്തരിച്ചു; 'ഡോക്ടര്‍ ഡൂമിന്' വിട പറഞ്ഞ് ഹോളിവുഡ്

ഭാര്യ കെല്ലി മക്മഹോന്‍ ആണ് മരണ വാര്‍ത്ത അറിയിച്ചത്.
Julian McMahon
Julian McMahonഇന്‍സ്റ്റഗ്രാം
Updated on
1 min read

ഹോളിവുഡ് നടന്‍ ജൂലിയന്‍ മക്മഹോന്‍ അന്തരിച്ചു. 56 വയസായിരുന്നു. അര്‍ബുദ രോഗത്തിന് ചികിത്സയില്‍ കഴിയുകയായിരുന്നു താരം. ഓസ്‌ട്രേലിയക്കാരനായ ജൂലിയന്‍ മക്മഹോന്‍ ഫന്‍റാസ്റ്റിഡ് ഫോർ, ചാംഡ്, ഹോം എവെ, നിപ്/ടക്, എഫ്ബിഐ തുടങ്ങിയ സിനിമകളിലൂടെ കയ്യടി നേടിയിട്ടുള്ള നടനാണ്.

Julian McMahon
'15 മിനിറ്റോളം കട്ട് ചെയ്യേണ്ടി വരും'; മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റീ റിലീസിനെക്കുറിച്ച് ഫാസിൽ

മക്‌മോഹന്റെ ഭാര്യ കെല്ലി മക്മഹോന്‍ ആണ് മരണ വാര്‍ത്ത അറിയിച്ചത്. ''അര്‍ബുദത്തെ മറികടക്കാനുള്ള ധീരമായ പോരാട്ടത്തിന് ഒടുവില്‍ ജൂലിയന്‍ മക്മഹോന്‍ വിടവാങ്ങി. അദ്ദേഹം തന്റെ ജീവിതത്തേയും ജോലിയേയും ആരാധകരേയും, എല്ലാത്തിനും ഉപരിയായി തന്റെ കുടുംബത്തേയും അതിയായി സ്‌നേഹിച്ചിരുന്നു. വേദനയുടെ ഈ വേളയില്‍ ഞങ്ങളുടെ സ്വകാര്യതയെ എല്ലാവരും മാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ജൂലിയനെ സ്‌നേഹിക്കുന്നവരെല്ലാം അദ്ദേഹത്തെ പോലെ ജീവിതത്തില്‍ സന്തോഷം കണ്ടെത്താന്‍ ശ്രമിച്ചു കൊണ്ടേയിരിക്കണം'' എന്നാണ് കെല്ലിയുടെ പ്രസ്താവന.

Julian McMahon
'മമ്മൂക്ക ഓട്ടോ ഡ്രൈവറെ തെറി വിളിച്ചു, അവന്‍ ഹാപ്പി, ഇനിയും പറയാന്‍ പറഞ്ഞു'; മമ്മൂട്ടിയുടെ ഡ്രൈവിംഗിനെപ്പറ്റി താരങ്ങള്‍

ഓസ്‌ട്രേലിയയുടെ മുന്‍ പ്രധാനമന്ത്രി സര്‍ വില്യം മക്മഹോന്റെ മകന്‍ ആണ് ജൂലിയന്‍. മോഡലിംഗിലൂടെയാണ് അഭിനയത്തിലേക്ക് കടക്കുന്നത്. ഓസ്‌ട്രേലിയിന്‍ ടെലിവിഷനിലൂടെ കരിയര്‍ ആരംഭിച്ചു. പിന്നീട് യുഎസ് ടിവി ഷോകളിലേക്കും എത്തി. ഫന്റാസ്റ്റിക് ഫോറില്‍ ഡോക്ടര്‍ ഡൂം ആയി എത്തിയതോടെ ലോകമെമ്പാടും ആരാധകരെ നേടി. പാരനോയ, റെഡ് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

സിനിമകള്‍ക്ക് പുറമെ ഒടിടി ലോകത്തും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നെറ്റ്ഫ്ളിക്‌സിന്റെ ദ റെസിഡന്‍സ്, ഹുലുവിന്റെ മാര്‍വല്‍സ് റണ്ണവേയ്‌സ് തുടങ്ങിയവയിലും അഭിനയിച്ചിട്ടുണ്ട്. ഒടുവില്‍ അഭിനയിച്ചത് സിബിഎസിന്റെ എഫ്ബിഐ: മോസ്റ്റ് വാണ്ടഡിലാണ്. 2022 ഓടെ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

Summary

Fantastic 4 fame Julian McMahon passes away after years long battle with cancer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com