ബാലയ്ക്കും കോകിലയ്ക്കും 'കാരുണ്യ' ലോട്ടറിയടിച്ചു; ആര്‍ക്കെങ്കിലും നല്ലത് ചെയ്യെന്ന് ഭാര്യയോട് നടന്‍

നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്
Bala and Kokila
Bala and Kokilaഫെയ്സ്ബുക്ക്
Updated on
1 min read

നടന്‍ ബാലയ്ക്ക് ലോട്ടറിയടിച്ചു. സോഷ്യല്‍ മീഡിയയിലൂടെ ബാലയും ഭാര്യ കോകിലയും ചേര്‍ന്നാണ് സന്തോഷ വാര്‍ത്ത പങ്കിട്ടത്. 25000 രൂപയാണ് സമ്മനമായി ലഭിച്ചത്. ആദ്യത്തെ തവണ, എന്റെ ഭാഗ്യം, നമ്മുടെ ഭാഗ്യം എന്നു പറഞ്ഞാണ് ബാല വീഡിയോ പങ്കുവച്ചിരിക്കുന്നത്. ആദ്യമായിട്ടാണ് ലോട്ടറിയടിക്കുന്നതെന്ന് ബാലയും കോകിലയും വീഡിയോയില്‍ പറയുന്നുണ്ട്.

Bala and Kokila
'ഇവന് ഭ്രാന്താണ്, നസീറിനെ താന്‍ അപമാനിച്ചിട്ടില്ല, ടിനി മാപ്പ് പറയണം,'; ആരോപണം തള്ളി മണിയന്‍പിള്ള രാജു

അടിച്ച ലോട്ടറിയുടെ നമ്പറും, സമ്മാനത്തുകയുമെല്ലാം ബാല വീഡിയോയില്‍ കാണിക്കുന്നുണ്ട്. ശേഷം പണം കോകിലയ്ക്ക് കൈമാറിയ ബാല ആര്‍ക്കെങ്കിലും നല്ലത് ചെയ്യൂവെന്നും പറയുന്നുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.

Bala and Kokila
''മുത്തച്ഛനെക്കുറിച്ച് പേരക്കുട്ടികള്‍ എന്ത് കരുതും? നസീര്‍ അഭിനയിക്കുമ്പോള്‍ ടിനി സിനിമയിലില്ല, അറിയാത്ത കാര്യം പറയരുത്'; തുറന്നടിച്ച് ഭാഗ്യലക്ഷ്മി

'വേദനിക്കുന്ന കോടീശ്വരനു ഇരുപത്തി അയ്യായിരം രൂപ ലോട്ടറി അടിച്ചു, അല്ലേലും ഉള്ളവന് കിട്ടികൊണ്ടേ ഇരിക്കും ഇല്ലാത്തവന്റെ ഉള്ളതും കൂടെ പോകും, ആ മനസിനെ അഭിനന്ദിക്കുന്നു. ആര്‍ക്കെങ്കിലും നല്ലത് ചെയ്യൂ, അപൂര്‍വം ചിലര്‍ പറയുന്ന വാക്ക്' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍.

സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് ബാലയും ഭാര്യ കോകിലയും. എലിസബത്തുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ചതിന് ശേഷമാണ് ബാല കോകിലയെ വിവാഹം കഴിക്കുന്നത്. ഈയ്യടുത്തായി ബാലയ്‌ക്കെതിരെ മുന്‍ പങ്കാളിമാര്‍ രംഗത്തെത്തിയപ്പോഴെല്ലാം നടനൊപ്പം കോകില ചേര്‍ന്നു നിന്നിരുന്നു.

Summary

Actor Bala and wife Kokila wins Karunya lottery. video goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com