
തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും തിളങ്ങി നിൽക്കുന്ന നായികയാണ് പൂജ ഹെഗ്ഡെ. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിലൊരാളും പൂജ തന്നെ. തെലുങ്ക് ഇൻഡസ്ട്രിയിലാണ് പൂജ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും ഇപ്പോൾ തമിഴകത്തും സജീവമാകുകയാണ് പൂജ.
സൂര്യ നായകനായെത്തിയ റെട്രോയാണ് പൂജയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. വിജയ് ചിത്രം ജന നായകനും പൂജയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇപ്പോഴിതാ സൂര്യയ്ക്ക് വിജയ്ക്കും ശേഷം ധനുഷിനൊപ്പം അഭിനയിക്കാനൊരുങ്ങുകയാണ് പൂജയിപ്പോൾ. ധനുഷിന്റെ പുതിയ പ്രൊജക്ട് ഡി 54 ൽ പൂജയാണ് നായികയെന്നാണ് പുറത്തുവരുന്ന വിവരം.
വിഘ്നേഷ് രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ധനുഷും പൂജയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഒരേസമയം തെലുങ്കിലും തമിഴിലും പുറത്തിറങ്ങിയ കുബേരയാണ് ധനുഷിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.
ശേഖർ കമ്മുല സംവിധാനം ചെയ്ത ചിത്രത്തിൽ നാഗാർജുന, രശ്മിക മന്ദാന എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ചിത്രം 100 കോടിയിലധികം ബോക്സോഫീസിൽ കളക്ഷൻ നേടുകയും ചെയ്തിരുന്നു.
അതേസമയം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രത്തിലും പൂജ കാമിയോ റോളിൽ എത്തുന്നുണ്ടെന്നാണ് വിവരം. ചിത്രത്തിൽ പൂജ ഹെഗ്‌ഡെയുടെ സ്പെഷ്യൽ ഡാൻസ് നമ്പർ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
Actress Pooja Hegde is reportedly set to play the female lead opposite Dhanush in his upcoming Tamil project, D54.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates