'എന്റെ മാറ്റത്തില്‍ ഡാഡി സന്തോഷിക്കുന്നുണ്ടാകാം, ആ അദൃശ്യ സാന്നിധ്യം എന്നെ കാക്കും'; ഷൈന്‍ ടോം ചാക്കോ

ഇനി ലഹരി ഉപയോഗിക്കില്ലെന്നത് കുടുംബത്തിനും സ്‌നേഹിക്കുന്നവർക്കും വേണ്ടി എടുത്ത തീരുമാനമെന്ന് ഷൈന്‍
Shine Tom Chacko
Shine Tom Chackoഫയല്‍
Updated on
1 min read

കുടുംബത്തിനും തന്നെ സ്‌നേഹിക്കുന്നവര്‍ക്കും വേണ്ടിയാണ് ലഹരി ഉപയോഗം അവസാനിപ്പിച്ചതെന്ന് നടൻ ഷൈന്‍ ടോം ചാക്കോ. തനിക്കുണ്ടായ തിരിച്ചറിവുകളെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയായിരുന്നു ഷൈന്‍ ടോം ചാക്കോ. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ മനസ് തുറക്കുന്നത്.

Shine Tom Chacko
''മുത്തച്ഛനെക്കുറിച്ച് പേരക്കുട്ടികള്‍ എന്ത് കരുതും? നസീര്‍ അഭിനയിക്കുമ്പോള്‍ ടിനി സിനിമയിലില്ല, അറിയാത്ത കാര്യം പറയരുത്'; തുറന്നടിച്ച് ഭാഗ്യലക്ഷ്മി

ഇനി ലഹരി ഉപയോഗിക്കില്ലെന്നത് കുടുംബത്തിനും എന്നെ സ്‌നേഹിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും വേണ്ടി എടുത്ത തീരുമാനമാണെന്ന് ഷൈന്‍ ടോം ചാക്കോ. ആത്മാര്‍ത്ഥമായി തന്നെ താന്‍ ആ ശീലത്തില്‍ നിന്നും പുറത്ത് കടക്കാന്‍ ആഗ്രഹിച്ചിരുന്നു. അതിനായി ഒരു മാസത്തിലേറെയായി തൊടുപുഴയിലെ ലഹരി വിമോചന കേന്ദ്രത്തില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തുവെന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്.

Shine Tom Chacko
'ഇതുപോലൊരു റോഡ് ട്രിപ്പ് മുൻപൊരിക്കലും നിങ്ങൾ കണ്ടു കാണില്ല'; മാരീശൻ റിലീസ് തീയതി പുറത്തുവിട്ട് ഫ​ഹദ്

''എന്റെ മാറ്റം കണ്ട് ഡാഡി സന്തോഷിക്കുന്നുണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്. ഡാഡിയുടെ അദൃശ്യ സാന്നിധ്യം എന്നെ കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് കരുതാനാണ് ഇഷ്ടം. എല്ലാവര്‍ക്കും അത് എത്രമാത്രം കണക്ട് ആകുമെന്ന് എനിക്കറിയില്ല. പക്ഷെ ഞാന്‍ വീണ്ടും അത്തരം ശീലങ്ങളിലേക്ക് പോയാല്‍ ഡാഡി വിഷമിക്കുമെന്ന ചിന്ത തന്നെ വലിയൊരു രക്ഷാ കവചമായി എനിക്ക് ചുറ്റും പ്രവര്‍ത്തിക്കുന്നുണ്ട്'' എന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്.

ഏറ്റവും വലിയ പ്ലഷര്‍ ചുറ്റുമുള്ളവരുടെ സന്തോഷവും സമാധാനവുമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അതിനും മുകളില്‍ സന്തോഷം നല്‍കുന്ന ഒരു ലഹരിവസ്തുവും ഈ ലോകത്തില്ല എന്ന യാഥാര്‍ഥ്യം മനസ്സിലായെന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്. അങ്ങനെയാണ് എല്ലാം നിര്‍ത്താനുള്ള തീരുമാനത്തിലെത്തിയതെന്നും താരം വ്യക്തമാക്കി. ഇപ്പോഴും വിവിധതരം പ്രലോഭനങ്ങള്‍ ചുറ്റുമുണ്ട്. എന്നാല്‍ ഓരോ ദിവസവും ഞാന്‍ അതിനെ അതിജീവിക്കുന്നു. അതാണിപ്പോള്‍ എനിക്ക് ജീവിതത്തില്‍ കൂടുതല്‍ 'കിക്ക്' നല്‍കുന്നത് എന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

Summary

Shine Tom Chacko talks about quiting drugs and why he decided to finally quit it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com