'ഞാന്‍ ആരാണ് എന്നതിന്റെ ഒരു ഭാഗം'; തരം​ഗമായി സുഷിൻ ശ്യാമിന്റെ 'റേ'

വ്യത്യസ്ത പ്രമേയത്തിൽ വന്നിരിക്കുന്ന ഗാനത്തിന് റേ എന്നാണ് പേര് നൽകിയിരിക്കുന്നത്.
Ray, Sushin Shyam
'റേ' (Sushin Shyam)വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

യുവ സം​ഗീത സംവിധായകരിൽ ഒട്ടേറെ ആരാധകരുള്ള ഒരാളാണ് സുഷിൻ ശ്യാം. വ്യത്യസ്തമാർന്ന പാട്ടുകളുമായെത്തി ആരാധകരെ കയ്യിലെടുക്കാൻ സുഷിന് കഴിയാറുണ്ട്. എന്നാൽ ഇത്തവണ ആരാധകർക്ക് സ്‌പെഷ്യൽ സമ്മാനവുമായായിരുന്നു സുഷിന്റെ വരവ്. ഇന്‍ഡീ മ്യൂസിക്കിലേക്കാണ് സുഷിന്‍ പുതിയ പാട്ടുമായി എത്തിയിരിക്കുന്നത്.

ഇൻഡിപെൻഡന്റ് മ്യൂസിക്കിലെ തന്‍റെ ആദ്യത്തെ ചുവടുവെപ്പ് എന്ന മുഖവുരയോടെയാണ് സുഷിൻ തന്റെ പുതിയ ഗാനം അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്ത പ്രമേയത്തിൽ വന്നിരിക്കുന്ന ഗാനത്തിന് 'റേ' എന്നാണ് പേര് നൽകിയിരിക്കുന്നത്. സുഷിന്‍റെ യൂട്യുബ് ചാനലിലൂടെയാണ് പാട്ട് പുറത്തുവിട്ടിരിക്കുന്നത്.

'ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക്കിലേക്ക് എന്റെ ആദ്യത്തെ ചുവടുവെപ്പ്. റേ നിങ്ങള്‍ക്ക് എന്ത് സമ്മാനിക്കുമെന്ന് എനിക്ക് അറിയില്ല, പക്ഷേ എന്നെ സംബന്ധിച്ച് ഇതൊരു തുടക്കമാണ്. ഞാന്‍ ആരാണ് എന്നതിന്റെ ഒരു ഭാഗം' എന്നാണ് സുഷിൻ തന്റെ പാട്ടിനെക്കുറിച്ച് എഴുതിയത്.

'ജലമൗനം തേടും വേരുകൾ..'എന്നാരംഭിക്കുന്ന വരികൾ പ്രേക്ഷകരെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് എത്തിക്കും. കുട്ടിക്കാല ഓർമകളും, അൽപം ഫാന്റസിയും കൂട്ടിച്ചേർത്ത് കൗതുകവും നൊസ്റ്റാള്‍ജിയയും ഒരുമിച്ചുണര്‍ത്തുന്ന രീതിയിലാണ് റേയുടെ ദൃശ്യാവിഷ്‌കരണം. വിനായക് ശശികുമാർ ആണ് ​ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത്. ​ഗാനം ആലപിച്ചിരിക്കുന്നതും സുഷിൻ തന്നെയാണ്.

വിഡിയോയും കഥയും സംവിധാനവും വിമൽ ചന്ദ്രനാണ്. അർച്ചിത് അഭിലാഷ്, രാമു ശ്രീകുമാർ, സുബീഷ് മീന സുധാകരൻ, രമ്യ അനൂപ്, ശരത് സുരേഷ് എന്നിവരാണ് വിഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. ഛായാഗ്രഹണം അജയ് മേനോൻ, തിരക്കഥ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഹർഷദ് അലി, പ്രൊഡക്ഷൻ ഹൗസ് പപ്പായ ഫിലിംസ്, എഡിറ്റർ അനന്ദു വിജയ്, കളറിസ്റ്റ് നികേഷ് രമേശ്, കലാസംവിധാനം നിരുപമ തോമസ്, വസ്ത്രാലങ്കാരം ഗീതാഞ്ജലി രാജീവ് എന്നിവരാണ് റേയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

Ray, Sushin Shyam
'മനഃപൂര്‍വമല്ല, അറിയാതെ സംഭവിച്ചത്'; വൈറല്‍ വിഡിയോയില്‍ മകന് വേണ്ടി മാപ്പ് ചോദിച്ച് വിജയ് സേതുപതി

കുട്ടിക്കാലം ഓർത്തു പോയി എന്നാണ് വിഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകളിലധികവും. 'കുട്ടിക്കാലം അത് ഭാവനാത്മകമായി പലർക്കും ഒരു അന്യഗൃഹ സുഹൃത്തിനെ സമ്മാനിക്കാറുണ്ട് അത് ദൃശ്യവത്കരിച്ച സുഷിന് ആയിരം നന്ദി', 'സൂപ്പർ ബോയ് രാമുവും കോയി മിൽഗയയിലെ ജാദുവുമെല്ലാം കണ്ടും വായിച്ചും കളറായി നടന്നിരുന്ന കാലം.

Ray, Sushin Shyam
'40കാരന് നായികയായി 20കാരി'! ഇത് ആൻമരിയയിലെ ആ കൊ‍ച്ചാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ദുരന്തറിന് പിന്നാലെ ചർച്ചയായി സാറ അർജുൻ

രാത്രി ഡ്രസ്സ് അയലിലിടാൻ ഉമ്മക്ക് കൂട്ടിരിക്കുമ്പോൾ ഏലിയൻ വന്നിറങ്ങുന്നുണ്ടോ എന്ന് മാനത്തേക്ക് ഉറ്റു നോക്കിയ കാലം'.- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

Summary

Music Director Sushin Shyam new video Ray out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com