
മകന് വേണ്ടി മാപ്പ് ചോദിച്ച് നടന്‍ വിജയ് സേതുപതി. അച്ഛന്റെ പാതയിലൂടെ സേതുപതിയുടെ മകന്‍ സുര്യ വിജയ് സേതുപതിയും സിനിമയിലെത്തിയിരിക്കുകയാണ്. ഫീനിക്‌സ് എന്ന ചിത്രത്തിലൂടെയാണ് താരപുത്രന്റെ എന്‍ട്രി. ഈ സിനിമയുടെ പ്രീമിയറില്‍ നിന്നുള്ള സൂര്യയുടെ വീഡിയോ നേരത്തെ വൈറലായിരുന്നു. അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ കടുത്ത വിമര്‍ശനങ്ങള്‍ സൂര്യയ്ക്ക് നേരിടേണ്ടിയും വന്നു. ഈ സൗഹചര്യത്തിലാണ് വിജയ് സേതുപതി മാപ്പ് ചോദിച്ചത്.
''മകന്റെ പ്രവര്‍ത്തി ബോധപൂര്‍വ്വമല്ല. അറിയാതെ ചെയ്തതാകാം. ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിലും ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു'' എന്നാണ് സേതുപതി പറഞ്ഞത്. നേരത്തെ ഫിനിക്‌സിന്റെ പ്രീമയറിനിടെ ആരാധകരോട് സംസാരിക്കുന്ന സൂര്യയുടെ വീഡിയോയാണ് വൈറലായത്. വീഡിയോയില്‍ സൂര്യ ചൂയിംഗ് ഗം ചവക്കുന്നുണ്ട്. ഇതോടെ സൂര്യയ്ക്ക് അഹങ്കാരമാണെന്ന് സോഷ്യല്‍ മീഡിയ ആരോപിക്കുകയായിരുന്നു.
നേരത്തേയും സൂര്യയുടെ ചില പ്രസ്താവനകള്‍ വിവാദമായിരുന്നു. തനിക്ക് പോക്കറ്റ് മണിയായി 500 രൂപ മാത്രമാണ് നല്‍കിയിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ടെന്നുമാണ് സൂര്യ പറഞ്ഞത്. ഡോക്ടറുടെ മകന്‍ ഡോക്ടര്‍ ആകുന്നത് പോലെ തന്നെയാണ് താരപുത്രന്മാരും സിനമയിലേക്ക് വരുന്നതെന്നും സൂര്യ പറഞ്ഞിരുന്നു. ഇതിന്റെ പേരിലും താരപുത്രന്‍ പുലിവാലു പിടിച്ചിരുന്നു.
ആക്ഷന്‍ കൊറിയോഗ്രഫറായ അനല്‍ അരശ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സൂര്യ വിജയ് സേതുപതി അരങ്ങേറുന്നത്. വിവാദങ്ങള്‍ക്കിടയിലും സൂര്യയുടെ പ്രകടനം കയ്യടി നേടുന്നുണ്ട്.
Vijay Sethupathi reacts to his son's viral video from his first movie promotion.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates