ദിലീപ് ചിത്രത്തിന് ഒടിടിയിലെങ്കിലും രക്ഷപ്പെടാനാകുമോ? ഈ ആഴ്ചയിലെ പുത്തൻ റിലീസുകൾ

നിങ്ങൾ ആവേശത്തോടെ കാത്തിരിക്കുന്ന സീരിസുകളും സിനിമകളും ഈ മാസം ഒടിടിയിലുമെത്തുന്നുണ്ട്.
Latest OTT Releases
പുത്തൻ ഒടിടി റിലീസുകൾ (Latest OTT Releases)ഫെയ്സ്ബുക്ക്

കണ്ണടച്ച് തുറക്കുന്നതിന് മുൻപേ ജൂൺ പകുതിയായി അല്ലേ. ബി​ഗ് ബജറ്റ് ഉൾപ്പെടെ ഒരുപാട് സിനിമകൾ ഈ മാസം തുടക്കം മുതൽ തിയറ്ററുകളിലെത്തി. നിങ്ങൾ ആവേശത്തോടെ കാത്തിരിക്കുന്ന സീരിസുകളും സിനിമകളും ഈ മാസം ഒടിടിയിലുമെത്തുന്നുണ്ട്. ഈ ആഴ്ച ഒടിടി (Latest OTT Releases) യിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങളേതൊക്കെയാണെന്ന് നോക്കിയാലോ.

1. എയ്സ് ‌

Ace
എയ്സ്ഫെയ്സ്ബുക്ക്

വിജയ് സേതുപതിയെ നായകനാക്കി അറുമുഖകുമാർ സംവിധാനം ചെയ്ത സിനിമയാണ് 'എയ്‌സ്‌'. ഒരു ആക്ഷൻ ക്രൈം കോമഡി ചിത്രമായി എത്തിയ വിജയ് സേതുപതി സിനിമ തിയറ്ററിൽ പരാജയമായിരുന്നു. ആമസോണ്‍ പ്രൈം വിഡിയോയിലാണ് ചിത്രം എത്തിയിരിക്കുന്നത്. ഒരു മുന്നറിയിപ്പും ഇല്ലാതെ സിനിമ ഒടിടി റിലീസ് നടത്തിയത് സിനിമാ പ്രേക്ഷകരെയും ഞെട്ടിച്ചിരുന്നു. മെയ് മാസം 23 ന് ആണ് സിനിമ തിയറ്ററിൽ എത്തിയത്.

2. ആസാദി

Azadi
ആസാദിഇൻസ്റ്റ​ഗ്രാം

ശ്രീനാഥ് ഭാസി നായകനായെത്തിയ ചിത്രമാണ് ആസാദി. നവാ​ഗതനായ ജോ ജോർജ് സംവിധാനം ചെയ്ത ചിത്രം മെയ് 23 നാണ് തിയറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രം തിയറ്ററുകളിൽ നിന്ന് നേടിയത്. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഈ മാസം 27 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.

3. കേരള ക്രൈം ഫയൽസ് സീസൺ 2

Kerala Crime Files 2
കേരള ക്രൈം ഫയൽസ് സീസൺ 2ഇൻസ്റ്റ​ഗ്രാം

ജിയോ ഹോട്ട്സ്റ്റാറിന്റെ ആദ്യത്തെ മലയാളം വെബ് സീരിസായിരുന്നു കേരള ക്രൈം ഫയൽസ്. സീരിസിന്റെ ആദ്യ ഭാ​ഗം ഏറെ ജനപ്രീതി നേടുകയും ചെയ്തു. സീരിസിന്റെ രണ്ടാം ഭാ​ഗത്തിന്റെ ട്രെയ്‌ലറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. കേരള ക്രൈം ഫയല്‍സ് ദ് സെര്‍ച്ച് ഫോര്‍ സിപിഒ അമ്പിളി രാജു എന്നാണ് ഈ സീസണിന്‍റെ പേര്. ജൂൺ 20 മുതൽ രണ്ടാം സീസൺ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും.

4. പഞ്ചായത്ത് സീസൺ 4

Panchayat Season 4
പഞ്ചായത്ത് സീസൺ 4ഇൻസ്റ്റ​ഗ്രാം

ഒരുപാട് ആരാധകരുള്ള കോമഡി സീരിസാണ് പഞ്ചായത്ത്. സീരിസിന്റെ നാലാം സീസൺ റിലീസിനൊരുങ്ങുകയാണ്. നിരവധി ട്വിസ്റ്റുകളൊക്കെ ചേർന്നുള്ള ഒരു ഫൺ എന്റർടെയ്ൻമെന്റ് തന്നെയായിരിക്കും നാലാം ഭാ​ഗമെന്നാണ് പുറത്തുവരുന്ന സൂചന. ജൂൺ 24 മുതൽ ആമസോൺ പ്രൈം വിഡിയോയിലൂടെ സീരിസ് ആസ്വദിക്കാനാകും.

5. ​ഗ്രൗണ്ട് സീറോ

Ground Zero
​ഗ്രൗണ്ട് സീറോഇൻസ്റ്റ​ഗ്രാം

ഇമ്രാൻ ഹാഷ്മി നായകനായെത്തിയ ചിത്രമാണ് ​ഗ്രൗണ്ട് സീറോ. ഏപ്രിൽ 5 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഇപ്പോൾ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ജൂൺ 20 മുതൽ ആമസോൺ പ്രൈം വിഡിയോയിൽ സ്ട്രീമിങ് ആരംഭിക്കും.

6. സ്ക്വിഡ് ​ഗെയിം 3

Squid Game Season 3
സ്ക്വിഡ് ​ഗെയിം 3ഇൻസ്റ്റ​ഗ്രാം

ലോകമെമ്പാടുമായി ഒരുപാട് ആരാധകരുള്ള കൊറിയൻ സീരിസ് ആണ് സ്ക്വിഡ് ​ഗെയിം. സ്ക്വിഡ് ​ഗെയിം 3 യുടെ പ്രഖ്യാപനവും ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു. മൂന്നാം ഭാ​ഗത്തിന്റെ ട്രെയ്‍ലറും വൻ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകുന്നത്. ജൂൺ 27 ന് നെറ്റ്ഫ്ലിക്സിലൂടെ സ്ക്വിഡ് ​ഗെയിം 3 സ്ട്രീം ചെയ്യും.

7. പ്രിൻസ് ആൻഡ് ഫാമിലി

Prince And Family
പ്രിൻസ് ആൻഡ് ഫാമിലിഇൻസ്റ്റ​ഗ്രാം

ദിലീപ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. ധ്യാൻ ശ്രീനിവാസൻ, ബിന്ദു പണിക്കർ, മഞ്ജു പിള്ള, സിദ്ദിഖ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ജൂൺ 20 മുതൽ സീ 5 ൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com