
ഒരിടവേളയ്ക്ക് ശേഷം ആമിര്‍ ഖാന്‍ (Aamir Khan) ബിഗ് സ്‌ക്രീനിലേക്ക് മടങ്ങി വരികയാണ്. ലാല്‍ സിംഗ് ഛദ്ദയുടെ പരാജയത്തിന് ശേഷം ഇടവേളയെടുത്തിരുന്ന ആമിര്‍ ഖാന്‍ തിരിച്ചു വരുന്നത് ''സിത്താരെ സമീന്‍ പര്‍' എന്ന ചിത്രത്തിലൂടെയാണ്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ആമിര്‍ ഖാന്‍ സിനിമ റിലീസിനെത്തുന്നത്. ആമിറിന്റെ തിരിച്ചുവരവ് മാത്രമല്ല സിത്താരെ സമീന്‍ പറിനെ ശ്രദ്ധേയമാക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോമുകളുമായുള്ള ആമിറിന്റെ തുറന്ന പോരിന്റെ പേരില്‍ കൂടെയാണ്.
ഇന്ത്യന്‍ സിനിമ ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് ഒടിടി പ്ലാറ്റ്‌ഫോമുകളാണെന്നാണ് ആമിര്‍ ഖാന്‍ ആരോപിക്കുന്നത്. സിനിമകള്‍ തീയേറ്ററുകള്‍ക്കായുള്ളതാണെന്നാണ് ആമിര്‍ അഭിപ്രായപ്പെടുന്നത്. അതിനാല്‍ തിയറ്റര്‍ റണ്‍ വേഗത്തിലാക്കി, സിനിമയെ ഒടിടിയിലേക്ക് എത്തിക്കുന്ന തരത്തിലുള്ളൊരു കരാറിന് തനിക്ക് താല്‍പര്യമില്ലെന്ന് ആമിര്‍ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒടിടി ഭീമന്മാരായ ആമസോണ്‍ പ്രൈമിന്റെ 120 കോടിയുടെ കരാറാണ് ആമിര്‍ ഖാന്‍ നിരസിച്ചത്.
ചിത്രം കാണാന്‍ കൂടുതല്‍ പേരെ തിയറ്ററിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആമിര്‍ ഒടിടി ഓഫറുകള്‍ നിരസിക്കുന്നത്. ഇന്നലെയായിരുന്നു സിനിമയുടെ ബുക്കിംഗ് ആരംഭിച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ആദ്യ ദിവസം 3.61 കോടിയുടെ അഡ്വാന്‍സ് ബുക്കിംഗ് ആണ് നടന്നിരിക്കുന്നത്. ആമിര്‍ ഖാന്റെ ഒടുവില്‍ പുറത്തിറങ്ങിയ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനും ലാല്‍ സിംഗ് ഛദ്ദയും യദാക്രമം 27.5 കോടിയുടേയും 5.71 കോടിയുടേയും അഡ്വാന്‍സ് ബുക്കിംഗ് നേടിയവയാണ്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ സിത്താരെ സമീന്‍ പര്‍ ഏറെ പിന്നിലാണ്.
എന്നാല്‍ സിത്താരെ സമീന്‍ പര്‍ ലോ ബജറ്റില്‍ പുറത്തിറങ്ങുന്ന സിനിമയാണ്. മുന്‍ സിനിമകളെ അപേക്ഷിച്ച് പ്രൊമോഷനും കുറവാണ്. ആമിറിന്റെ സമീപകാലത്തെ ഏറ്റവും ചെറിയ സിനിമയാണ് സിത്താരെ സമീന്‍ പര്‍. ചിത്രത്തിന്റെ ജോണര്‍ കൂടി പരിശോധിക്കുമ്പോള്‍ മൂന്ന് കോടിയുടെ അഡ്വാന്‍സ് ബുക്കിംഗ് അത്ര ചെറുതല്ലെന്ന് പറയാന്‍ സാധിക്കും. അതേസമയം ബോക്‌സ് ഓഫീസില്‍ നിന്നും നല്ല റിപ്പോര്‍ട്ട് ലഭിക്കുകയാണെങ്കില്‍ വലിയ വിജയമായി മാറാന്‍ ചിത്രത്തിന് സാധിക്കുമെന്നുറപ്പാണ്.
ജെനീലിയ ഡിസൂസയാണ് ചിത്രത്തിലെ നായിക. ആമിറും ജെനീലിയയും ഇതാദ്യമായിട്ടാണ് ഒരുമിച്ച് അഭിനയിക്കുന്നത്. ആര്‍എസ് പ്രസന്ന സംവിധആനം ചെയ്യുന്ന ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്. ജൂണ്‍ 20 നാണ് സിനിമയുടെ റിലീസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates