
താര സംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ എറണാകുളത്തുവെച്ച് നടക്കും. യോഗത്തിൽ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഉണ്ടാകും. വോട്ടെടുപ്പ് ഒഴിവാക്കാനാണ് ശ്രമം. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രാകാരം പ്രസിഡന്‍റായി മോഹൻലാൽ തന്നെ എത്തുമെന്നാണ് വിവരം. പ്രസിഡന്റ് സ്ഥാനത്ത് മോഹൻലാൽ തുടരണമെന്ന് അഡ്ഹോക്ക് കമ്മിറ്റി ആവശ്യപ്പെടുമെന്നാണ് വിവരം. അഡ്ഹോക്ക് കമ്മിറ്റിയുടെ അവസാന യോഗത്തിൽ എടുത്ത തീരുമാനങ്ങളും നാളെ ജനറൽ ബോഡിയിൽ അവതരിപ്പിക്കും. ജനറൽ സെക്രട്ടറിയായ സിദ്ദിഖും ട്രഷററായ ഉണ്ണി മുകുന്ദനും അടക്കമുള്ളവർ രാജിവെച്ച സ്ഥാനങ്ങളിലേക്ക് പുതിയ ഭാരവാഹികളെ നാളെ കണ്ടെത്തും. ബാബുരാജിനെ ജനറൽ സെക്രട്ടറി ആക്കുന്ന കാര്യവും നാളെ ചേരുന്ന ജനറൽ ബോഡി ചർച്ച ചെയ്യും. ട്രഷറർ സ്ഥാനത്ത് ഉണ്ണി മുകുന്ദന് പകരം മറ്റൊരു താരം എത്തുമെന്നാണ് റിപ്പോർട്ട്.
ഹേമ കമ്മറ്റി റിപ്പോർട്ടും തുടർന്നുണ്ടായ വിവാദ വെളിപ്പെടുത്തലുമായിരുന്നു കാരണം, കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 27നാണ് താരസംഘടനയായ അമ്മയിൽ കൂട്ടരാജി നടന്നത്. പ്രസിഡന്‍റായ മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരും രാജി വെച്ച് ഭരണസമിതി പിരിച്ചുവിടുകയായിരുന്നു.
AMMA general body meeting will held on tomorrow.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates