'പൂമാല ഞാന്‍ വാങ്ങി തരാം'; സവാദിന്റെ അറസ്റ്റ് പടക്കം പൊട്ടിച്ച് ആഘോഷിച്ച് മസ്താനി; മാപ്പും തിരുത്തുമായി സോഷ്യല്‍ മീഡിയ

മസ്താനിയുടെ പോസ്റ്റും ചര്‍ച്ചയാകുന്നു
Mastaani reacts to Sawad Arrest
Mastaani reacts to Sawad Arrestഇന്‍സ്റ്റഗ്രാം
Updated on
1 min read

കെഎസ്ആര്‍ടിസി ബസില്‍ വച്ച് സഹയാത്രികയോട് ലൈംഗിക അതിക്രമം കാണിച്ചതിനെ തുടര്‍ന്ന് വീണ്ടും അറസ്റ്റിലായിരിക്കുകയാണ് സവാദ്. കുറച്ച് നാള്‍ മുമ്പ്‌ ഇതേ കുറ്റത്തിന്റെ പേരില്‍ സവാദ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നടിയും മോഡലുമായ മസ്താനി എന്ന നന്ദിത ശങ്കരയുടെ പ്രതികരണത്തോടെയാണ് സംഭവം ചര്‍ച്ചയായത്. എന്നാല്‍ അന്ന് പിന്തുണയേക്കാളും മസ്താനി നേരിട്ടത് വിമര്‍ശനവും അവഹേളനവുമായിരുന്നു. സവാദിനെ മെന്‍സ് അസോസിയേഷന്‍ മാലയിട്ട് സ്വീകരിച്ചതും മസ്താനിയ്ക്ക് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നതും കണ്ടു.

ഇപ്പോഴിതാ സവാദ് സമാനമായ കുറ്റത്തിന് വീണ്ടും പിടിയിലായപ്പോള്‍ പ്രതികരണവുമായി എത്തുകയാണ് മസ്താനി. അന്ന് മസ്താനിയുടേത് വ്യാജ പരാതിയാണെന്നും ഹണി ട്രാപ്പാണെന്നും പ്രശസ്തിയ്ക്ക് വേണ്ടി സവാദിനെ കുടുക്കിയതാണെന്നല്ലാമായിരുന്നു സോഷ്യല്‍ മീഡിയയുടെ ആരോപണം. എന്നാല്‍ പുതിയ സംഭവത്തോടെ താരത്തിന് പിന്തുണയേറുന്നുണ്ട്. സവാദിന്റെ അറസ്റ്റിന്റെ വാര്‍ത്തയും സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങളുമെല്ലാം മസ്താനി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെക്കുന്നുണ്ട്.

പടക്കം പൊട്ടിച്ചുകൊണ്ട് ഹണി ട്രാപ്പര്‍ മസ്താനി എന്ന പേരില്‍ താന്‍ പടക്കം പൊട്ടിക്കുന്നൊരു വീഡിയോയും മസ്താനി പങ്കുവച്ചിട്ടുണ്ട്. സവാദിന്റെ അറസ്റ്റ് വാര്‍ത്തയോട് കുരങ്ങനു പൂമാല റെഡി ആക്ക് വെക്ക് എന്ന് പ്രതികരിക്കുന്നൊരു സ്റ്റോറിയോട് മസ്താനി പ്രതികരിക്കുന്നത് ഞാന്‍ തന്നെ മേടിക്കാം എന്നു പറഞ്ഞു കൊണ്ടാണ്. മസ്താനിയെ സവാദ് ഇല്ലായിരുന്നുവെങ്കില്‍ സമൂഹം അറിഞ്ഞേനെ, ഒരു പോസിറ്റീവ് രീതിയില്‍ അറിഞ്ഞേനെ. ഒരു അതിക്രമത്തിന്റെ പേരിലാകില്ല എന്നെ അടയാളപ്പെടുത്തുക. എന്നെ എന്റെ പേരില്‍ ജനം അറിഞ്ഞേനെ എന്നും മറ്റൊരു സ്റ്റോറി പങ്കുവച്ചു കൊണ്ട് മസ്താനി പറയുന്നുണ്ട്.

ഇതിനിടെ മസ്താനിയുടെ പോസ്റ്റും ചര്‍ച്ചയാകുന്നുണ്ട്. തന്റെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് എന്റെ കിരീടം എവിടെയാണെന്ന് ആര്‍ക്കെങ്കിലും അറിയുമോ എന്നാണ് മസ്താനി ചോദിക്കുന്നത്. എന്റെ കിരീടം എനിക്ക് തിരികെ തരൂ എന്നും താരം പറയുന്നുണ്ട്. പോസ്റ്റിന് താഴെ മസ്താനിയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.

അതേസമയം ജൂണ്‍ 14 നാണ് കേസിന് ആസ്പദമായ സംഭവം. മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കിടെ സവാദ് ലൈംഗിക അതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതി. അന്ന് തന്നെ യുവതി തൃശ്ശൂര്‍ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് സവാദിനെ അറസ്റ്റ് ചെയ്യുന്നത്.

Summary

Sawad arrested again in a molestation case. Mastaani reacts to it and recalls the cyberbullying she faced.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com