'സിംഹം എപ്പോഴും സിം​ഹം തന്നെയാണ്, അവന്റെ ആദ്യ ​ഗർജ്ജനം ഇതാ വരുന്നു'; ജന നായകൻ അപ്ഡേറ്റുമായി നിർമാതാക്കൾ

ചിത്രത്തില്‍ വിജയ് പൊലീസ് ആയാണ് എത്തുക.
Vijay
വിജയ്‌ (Vijay) ഇൻസ്റ്റ​ഗ്രാം
Updated on
1 min read

നടൻ വിജയ്‌യുടെ പിറന്നാൾ ആഘോഷങ്ങളുടെ ഒരുക്കങ്ങളൊക്കെ ആരാധകർ തുടങ്ങിക്കഴിഞ്ഞു. വിജയ്‌യുടെ പിറന്നാൾ സമ്മാനമായി ആരാധകർ കാത്തിരിക്കുന്നത് അദ്ദേഹത്തിന്റെ പുതിയ ചിത്രം ജന നായകന്റെ അപ്ഡേഷനാണ്. ചിത്രത്തിന്റെ ടീസറെങ്കിലും പുറത്തുവിടുമോ എന്ന് ആരാധകർ ചോദിക്കാൻ തുടങ്ങിയിട്ടും നാളുകളേറെയായി. എന്തായാലും ആരാധകരുടെ ഇത്തരം ചോദ്യങ്ങൾക്കെല്ലാം ജൂൺ 22 ഓടെ വിരാമമാകും.

ജൂണ്‍ 22 ന് 12 മണിക്ക് സിനിമയുടെ ആദ്യ ഗ്ലിംപ്‌സ് പുറത്തുവരുമെന്നാണ് അപ്‌ഡേറ്റ്. ‘സിംഹം എപ്പോഴും സിംഹം തന്നെയാണ്. അവന്റെ ആദ്യ ഗര്‍ജ്ജനം ഇതാ വരുന്നു’, എന്ന ക്യാപ്ഷനോടെയാണ് നിര്‍മാതാക്കള്‍ ടീസര്‍ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുന്നത്. ഒരു ആൾക്കൂട്ടത്തിന്റെ ഇടയില്‍ നില്‍ക്കുന്ന വിജയ്‌യുടെ ചിത്രമാണ് പോസ്റ്ററില്‍ കാണാനാകുന്നത്. ചിത്രത്തില്‍ വിജയ് പൊലീസ് ആയാണ് എത്തുക.

ജന നായകന്റേതായി ഇതുവരെ പുറത്തുവന്ന ടീസറുകളിലെല്ലാം ആൾക്കൂട്ടവുമുണ്ടായിരുന്നു. അടുത്തവർഷം ജനുവരി 9 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ബോബി ഡിയോള്‍, പൂജാ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയ മണി, മമിത ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജന നായകനില്‍ അണിനിരക്കുന്നത്.

കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം.

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണവും അടുത്തിടെ കഴിഞ്ഞിരുന്നു. ഒരുപാട് പ്രത്യേകതകളോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

Summary

Actor Vijay most awaited movie Jana Nayagan Teaser out June 22. Jana Nayagan set to release on january 9.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com