
വര്‍ഷങ്ങളുടെ കഠിനാധ്വാനവും കാത്തിരിപ്പുമാണ് ജോജു ജോര്‍ജ് എന്ന താരത്തിന്റെ പിറവിയ്ക്ക് പിന്നില്‍. ഇന്ന് മലയാളത്തില്‍ മാത്രമല്ല തമിഴിലും നിറ സാന്നിധ്യമാണ് ജോജു. നിരവധി പുരസ്‌കാരങ്ങളും ജോജുവിനെ തേടിയെത്തിയിട്ടുണ്ട്. അഭിനേതാവ് എന്നതിനപ്പുറം സംവിധായകന്‍ എന്ന നിലയിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ജോജു.
ജോജു പ്രധാന വേഷങ്ങളിലൊന്ന് അവതരിപ്പിച്ച ചിത്രമാണ് ചുരുളി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി വലിയ ചര്‍ച്ചയായി മാറിയ സിനിമയാണ്. അതേസമയം ചിത്രത്തിലെ തെറി പ്രയോഗങ്ങള്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ ചുരുളിയ്ക്ക് തെറിയില്ലാത്തൊരു പതിപ്പുണ്ടെന്നാണ് ജോജു പറയുന്നത്. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു ജോജു ജോര്‍ജ്.
''തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് ഞാന്‍ തെറി പറഞ്ഞ് അഭിനയിച്ചത്. പക്ഷെ അവരത് റിലീസ് ചെയ്തു. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല'' എന്നാണ് ജോജു പറയുന്നത്. അതേസമയം തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ലെന്നും താരം പറയുന്നുണ്ട്.
''അങ്ങനെയാണ് വരുന്നതെന്ന് പറയേണ്ട മര്യാദയുണ്ടായിരുന്നു. അഭിനയിച്ചതിന് പൈസയൊന്നും കിട്ടിയിട്ടില്ല. അതില്‍ എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ഞാനത് വിളിച്ച് ചോദിക്കുകയും ചെയ്തിരുന്നു. ആരും എന്നെ വിളിച്ച് ചോദിച്ചില്ല, മര്യാദയുടെ പേരില്‍ പോലും. പക്ഷെ ഞാന്‍ ജീവിക്കുന്ന എന്റെ നാട്ടില്‍ അതൊക്കെ വലിയ പ്രശ്‌നമായി. നന്നായി തെറി പറയുന്ന നാടാണ്. പക്ഷെ ഞാന്‍ പറഞ്ഞത് പ്രശ്‌നമായി.'' എന്നാണ് ജോജു പറയുന്നത്.
നാരായണീന്റെ മൂന്നാണ്‍മക്കള്‍ ആണ് ജോജുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള സിനിമ. പോയ വര്‍ഷം പണി എന്ന ചിത്രത്തിലൂടെ സംവിധാനത്തിലും ജോജു അരങ്ങേറിയിരുന്നു. ചിത്രം മികച്ച വിജയം നേടുകയും ചെയ്തിരുന്നു. കമല്‍ ഹാസന്‍ നായകനായ തഗ് ലൈഫിലാണ് ജോജു ഒടുവിലായി സ്‌ക്രീനിലെത്തിയത്. വലതു വശത്തെ കള്ളന്‍ ആണ് ജോജുവിന്റെ പുതിയ മലയാളം സിനിമ.
Joju George says he was not paid for Churuli and the version with bad words released without his consent.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates