'കരിയർ മുന്നോട്ട് പോകുന്നത് കണ്ട് ഞാൻ തകർന്ന നിമിഷങ്ങളുണ്ടായിരുന്നു; ചേർത്തുപിടിച്ച എല്ലാവർക്കും നന്ദി'

ഇപ്പോഴിതാ സീരിസിലേക്ക് തന്നെ തിരഞ്ഞെടുത്തതിന് മുഴുവൻ ടീമിനോടും നന്ദി പറയുകയാണ് നൂറിൻ.
Noorin Shereef
നൂറിൻ ഷെരീഫ് (Noorin Shereef)ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നടിയാണ് നൂറിൻ ഷെരീഫ്. ചിത്രത്തിലേത് ശ്രദ്ധേയ കഥാപാത്രമായിരുന്നിട്ടു കൂടി നൂറിനെ തേടി മികച്ച അവസരങ്ങളൊന്നും എത്തിയിരുന്നില്ല. കേരള ക്രൈം ഫയൽസ് സീസൺ 2 വിൽ സ്റ്റെഫി എന്ന കഥാപാത്രമായി നൂറിൻ എത്തിയിരുന്നു. ഇപ്പോഴിതാ സീരിസിലേക്ക് തന്നെ തിരഞ്ഞെടുത്തതിന് മുഴുവൻ ടീമിനോടും നന്ദി പറയുകയാണ് നൂറിൻ.

‘കേരള ക്രൈം ഫയൽസ് സീസൺ 2’ ലെ സ്റ്റെഫിയായി തന്നെ തിരഞ്ഞെടുത്ത അഹമ്മദ് കബീറിനോടും ബാഹുൽ രമേശിനോടും തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്നും തന്നെ ഒരു കുടുംബാംഗത്തെപ്പോലെ കണ്ട മുഴുവൻ ടീമിനോടും നന്ദിയുണ്ടെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ നൂറിൻ ഷെരീഫ് പറഞ്ഞു.

നൂറിന്റെ കുറിപ്പ്

"സ്ക്രീനിൽ എന്നെ ഇങ്ങനെ കാണാൻ ഞാൻ എത്ര മാത്രം ആഗ്രഹിച്ചിട്ടുണ്ടെന്നറിയുമോ? എന്റെ അരങ്ങേറ്റത്തിന് ശേഷം വർഷങ്ങളോളം ഒരുപാട് ബുദ്ധിമുട്ടുകളിലൂടെയും ഉയർച്ച താഴ്ചകളിലൂടെയുമാണ് ഞാൻ കടന്നുപോയത്. എന്റെ സ്വപ്നതുല്യമായ കരിയർ എങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്ന് കണ്ട് ഞാൻ ആശയക്കുഴപ്പത്തിലാവുകയും തകരുകയും ചെയ്ത നിമിഷങ്ങളുണ്ടായിരുന്നു.

ഇതുപോലെ ഒരു ദിവസത്തിനായി ഇത്തരമൊരു നിമിഷത്തിനു വേണ്ടി ഞാൻ എന്നെന്നും ആഗ്രഹിച്ചു കൊണ്ടേയിരുന്നു. കെസിഎഫിലെ സ്റ്റെഫിയായി എന്നെ തിരഞ്ഞെടുത്തതിനും എന്നിൽ വിശ്വാസമർപ്പിച്ചതിനും അഹമ്മദ് കബീറിനോടും ബാഹുൽ രമേശിനോടും കെസിഎഫിന്റെ മുഴുവൻ ടീമിനോടും ഞാൻ എന്നെന്നും കടപ്പെട്ടിരിക്കും.

എന്റെ സഹതാരങ്ങൾക്കും മുഴുവൻ ടീമിനും, ഏറ്റവും നല്ലൊരു നല്ലൊരു കുടുംബമായി ഒപ്പം നിന്നതിന് ഒരുപാട് സ്നേഹം. സീരിസ് റിലീസ് ആയതിന് ശേഷം ലഭിക്കുന്ന അതിശയകരമായ പ്രതികരണങ്ങളിലും സ്നേഹത്തിലും ഞാൻ അതീവ സന്തോഷവതിയാണ്. ഈ ചെറിയ വലിയ കാൽവെപ്പ് എനിക്ക് ഏറെ പ്രധാനപ്പെട്ട ഒന്നായതുകൊണ്ട് തന്നെ ഞാൻ ഇപ്പോൾ വളരെ വികാരാധീനയാണ്!

ഈ അവസരം ഞാൻ പൂർണ്ണ ഹൃദയത്തോടെ സ്വീകരിക്കുന്നു. ഒപ്പം ഇനി വരാൻ പോകുന്നത് എന്താണെന്നറിയാൻ കാത്തിരിക്കുന്നു. മാഷാ അല്ലാഹ്! എന്നെ സ്നേഹിക്കുകയും എനിക്ക് ആവശ്യമുള്ളപ്പോഴെല്ലാം എന്നെ ചേർത്തുപിടിക്കുകയും ചെയ്ത നിങ്ങൾക്ക് എല്ലാവർക്കും നന്ദി."

Summary

Actress Noorin Shereef emotional note on Kerala Crime Files Season 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com