നശിക്കാനും, നശിപ്പിക്കാനും കാത്തു നിൽക്കുന്നവരുടെ മുന്നിൽ ഫീനിക്സ് പക്ഷിയായി 'അമ്മ' മാറും; സീമ ജി നായർ

'അമ്മ'യുടെ മുപ്പത്തി ഒന്നാം ജനറൽ ബോഡി മീറ്റിങ്ങ് ഇന്ന്
Seema G nair and AMMA association Logo
സീമ ജി നായർ (Seema G nair and AMMA association Logo)Facebook
Updated on
1 min read

താര സംഘടനയായ അമ്മയുടെ മുപ്പത്തി ഒന്നാം ജനറൽ ബോഡി മീറ്റിങ്ങ് ഇന്ന് നടക്കാനിരിക്കെ നടി സീമ ജി നായരുടെ വാക്കുകൾ ചർച്ചയാകുന്നു. മമ്മൂട്ടി ഒഴികെയുള്ള സംഘടനയിൽ അം​ഗമായ എല്ലാവരും ഇന്ന് മീറ്റിങ്ങിൽ പങ്കെടുക്കുന്നുണ്ട്. 'നശിക്കാനും നശിപ്പിക്കാനും കാത്തു നിൽക്കുന്നവരുടെ മുന്നിൽ ഫിനിക്സ് പക്ഷിയായി അമ്മ മാറുമെന്നും അമ്മ ഉയർത്തെഴുന്നേൽക്കുന്നത് മക്കൾക്ക് വേണ്ടിയാണെന്നും' സീമ ജി നായർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

സീമ ജി നായരുടെ വാക്കുകൾ;-

"ഇന്ന് അമ്മ സംഘടനയുടെ 31-ാമത് ആനുവല്‍ ജനറല്‍ ബോഡി. പുറമെ നിൽക്കുന്നവർക്ക് അമ്മയെ കുറിച്ച് എന്തും പറയാം ,ഓരോ പ്രതിസന്ധികളും തരണം ചെയ്തു മുന്നോട്ടു പോകുമ്പോൾ ,അത് കുറെ പേരുടെ ജീവ ശ്വാസം ആണ്. കാരണം എല്ലാ മാസവും ഒന്നാം തീയതി കിട്ടുന്ന കൈ നീട്ടത്തിനു കാത്തു നിൽക്കുന്ന നൂറുകണക്കിന് ആൾക്കാർ ഉണ്ട് ,ജീവൻ രക്ഷ മരുന്നുകൾക്ക് കാത്തു നിൽക്കുന്ന ഒട്ടേറെ പേരുണ്ട്. എത്രയോ പേർ 'അമ്മ വെച്ച വീട്ടിൽ സുരക്ഷിതമായി കഴിയുന്നു ..ഓരോ വ്യക്തിക്കും ലക്ഷകണക്കിന് രൂപയുടെ ഇൻഷുറൻസ് ,ആ പൈസയിൽ ജീവൻ നിലനിർത്തിയ എത്രയോ പേർ ..കല്ലെറിയാൻ എളുപ്പമാണ് .പണ്ടൊരു പഴമൊഴിപോലെ (അമ്മയെ തല്ലിയാലും രണ്ട്‌ പക്ഷം )നശിക്കാനും ,നശിപ്പിക്കാനും കാത്തു നിൽക്കുന്നവരുടെ മുന്നിൽ ഫിനിക്സ് പക്ഷിയായി മാറുന്ന അമ്മ ..'അമ്മ 'ഉയിർത്തെഴുന്നേൽക്കുന്നതു മക്കൾക്കു വേണ്ടിയാണു. വർഷത്തിലൊരിക്കൽ എല്ലാവരും ഒത്തു കൂടുന്ന,കൂടിച്ചേരൽ ..ഇത് കഴിഞ്ഞ വർഷത്തെ ഓർമ ചിത്രം. വളരെ കുറച്ചു സുഹൃത്തുക്കളെ എനിക്കുള്ളൂ ..അതിൽ മുന്നിൽ ഉള്ളത് നന്ദുവാണ്‌..ഞാൻ എന്ത് നന്മ ചെയ്യുമ്പോളും അവസാന ഒരു പിടിവള്ളി നന്ദുവാണ് ..പറ്റുന്ന രീതിയിൽ ഒരുപാട് സഹായിച്ചിട്ടുണ്ട്‌..നല്ല സുഹൃത് ബന്ധം ..നമ്മുടെ യാത്രകൾക്ക് കരുത്താണ്. എല്ലാ നന്മകളും നേരുന്നു",

Summary

Malayalam actress Seema G. Nair's post about the AMMA association is going viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com