"ഒരു യഥാർഥ നേതാവ് ഉയർന്ന് വരുന്നത് അധികാരത്തിനായല്ല, ജനങ്ങൾക്ക് വേണ്ടിയാണ്"- ജന നായകന്റെ ആദ്യ ഗർജനം എത്തിക്കഴിഞ്ഞു. വൻ വരവേൽപ്പാണ് ജന നായകൻ ടീസറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 'എൻ നെഞ്ചിൽ കുടിയിരിക്കും...' എന്ന വിജയ്യുടെ ഡയലോഗോടെയാണ് ടീസർ തുടങ്ങുന്നത്.
എല്ലാം മതിമറന്ന് സിനിമാ പ്രേക്ഷകർ തിയറ്റർ പൂരപറമ്പ് ആക്കണമെങ്കിൽ ആ നടന്റെ പേര് വിജയ് എന്നായിരിക്കണം. ജന നായകനിൽ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് വിജയ് എത്തുന്നത്. പൊലീസ് വേഷത്തിൽ ദളപതി വിജയ് തകർത്ത മറ്റു ചിത്രങ്ങളിലൂടെ.
പ്രഭുദേവയുടെ സംവിധാനത്തില്‍ 2007 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പോക്കിരി. ഇതേ പേരില്‍ 2006 ല്‍ തിയറ്ററുകളിലെത്തിയ മഹേഷ് ബാബു ചിത്രത്തിന്‍റെ റീമേക്ക് ആയിരുന്നു ഇത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ എസ് സത്യമൂര്‍ത്തി എന്ന പൊലീസ് ഓഫീസറായാണ് വിജയ് എത്തിയത്. വന്‍ ജനപ്രീതി നേടിയ ചിത്രം തമിഴ്നാട്ടില്‍ നിരവധി തിയറ്ററുകളില്‍ 200 ദിവസങ്ങളിലധികം പ്രദര്‍ശിപ്പിച്ചു. കേരളമടക്കമുള്ള ഇടങ്ങളിലും മികച്ച വിജയമാണ് ചിത്രം നേടിയത്. വിജയ്‍യുടെ പിറന്നാളിനോടനുബന്ധിച്ച് നിരവധി തവണ ചിത്രം കേരളത്തില്‍ റീ റിലീസ് ചെയ്യപ്പെട്ടിട്ടുമുണ്ട്. തമിഴ് സിനിമയില്‍ 75 കോടി കളക്റ്റ് ചെയ്ത ആദ്യ ചിത്രവുമാണ് പോക്കിരി. അസിൻ ആയിരുന്നു ചിത്രത്തിലെ നായിക.
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മോഹൻലാലും വിജയ്‌യും ഒന്നിച്ചെത്തിയ ചിത്രമാണ് ജില്ല. ശിവനായി മോഹൻലാലും ശക്തിയായി വിജയ്‌യും ചിത്രത്തിലെത്തി. 2014 ൽ പുറത്തിറങ്ങിയ ചിത്രം ആർ ടി നീസൺ ആണ് ചിത്രം സംവിധാനം ചെയ്തത്. 90.5 കോടിയാണ് ചിത്രം തിയറ്ററുകളിൽ നിന്ന് കളക്ട് ചെയ്തത്. കാജൽ അഗർവാളായിരുന്നു ചിത്രത്തിലെ നായിക. ഡി ഇമ്മൻ ആയിരുന്നു ചിത്രത്തിന് സംഗീതമൊരുക്കിയത്.
വിജയ്‌യെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്ത് 2014 ൽ പുറത്തിറങ്ങിയ ചിത്രമാണ് തെരി. സാമന്തയായിരുന്നു ചിത്രത്തിലെ നായിക. 75 കോടി ബജറ്റിലൊരുക്കിയ ചിത്രം തിയറ്ററുകളിൽ 150 കോടി കളക്ട് ചെയ്യുകയും ചെയ്തു. ജിവി പ്രാകശ് കുമാർ ആയിരുന്നു ചിത്രത്തിന് സംഗീതമൊരുക്കിയത്. ചിത്രത്തിലെ പാട്ടുകളും വൻ ഹിറ്റായി മാറി.
കാക്കിയണിഞ്ഞ് വിജയ് എത്തിയപ്പോഴെല്ലാം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. തന്റെ കരിയറിലെ അവസാന ചിത്രമായി ജന നായകനിലും വിജയ് പൊലീസ് വേഷത്തിലാണെത്തുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വർഷം ജനുവരി 9 നാണ് റിലീസ് ചെയ്യുന്നത്. പൊലീസ് വേഷത്തിലുള്ള വിജയ്‌യുടെ കാരക്ടർ ടീസറും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. എൻ നെഞ്ചിൽ കുടിയിരിക്കും എന്ന ഡയലോഗോടെ തുടങ്ങുന്ന ടീസർ അവസാനിക്കുന്നത് ഒരുമിച്ചുയരാം എന്ന വാചകത്തോടെയാണ്. എന്തായാലും വിജയ് ആരാധകർക്കുള്ള ഒരു ഉഗ്രൻ വിരുന്ന് തന്നെയായിരിക്കും ചിത്രമെന്ന് ഉറപ്പാണ്.
Thalapathy Vijay played a cop before Jana Nayagan.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates