
മലയാള സിനിമയേക്കാള്‍ വയലന്‍സ് രാമായണത്തിലും മഹാഭാരതത്തിലും ഉണ്ടെന്ന് നടന്‍ മധു. മലയാള സിനിമയില്‍ വയലന്‍സ് കൂടി വരുന്നുവെന്ന വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു ഇതിഹാസ താരം. രേഖ മേനോന് നല്‍കിയ അഭിമുഖത്തിലായിരുന്നു മധുവിന്റെ പ്രതികരണം.
മലയാള സിനിമയേക്കാള്‍ വയലന്‍സ് രാമായണത്തിലും മഹാഭാരത്തിലുമുണ്ട്. എന്നാല്‍ വയലന്‍സ് എങ്ങനെ കാണിക്കുന്നുവെന്നതിലാണ് പ്രശ്‌നമിരിക്കുന്നതെന്നും മധു പറയുന്നു.
''വയലന്‍സ് അധികമാണോന്ന് ചോദിച്ചാല്‍ അധികമാണ്. എന്തുകൊണ്ട് വയലന്‍സിന് ഇത്രയും അട്രാക്ഷന്‍ എന്ന് ചോദിക്കാം. രാമായണത്തിലുള്ള പോലുള്ള വയലന്‍സുള്ള ഏതെങ്കിലും പടത്തില്‍ ഉണ്ടോ? മഹാഭാരതത്തിലും ഉണ്ട്. 2000 അസുരന്മാരെയാണ് അമ്പു കൊണ്ട് കൊന്നിട്ടുള്ളത്. അതിലെ വയലന്‍സ് നോക്കുമ്പോള്‍ മലയാള സിനിമയിലെ വയലന്‍സ് ഒന്നുമല്ല'' മധു പറയുന്നു.
വയലന്‍സ് കാണിക്കുന്ന രീതിയിലാണ് കുഴപ്പം. രാമന്‍ മനുഷ്യന്റെ മുകളിലുള്ള കഥാപാത്രമാകുന്നതോടെ, മാജിക്കും വരുന്നതോടെ ആര്‍ക്കും ഒന്നും തോന്നില്ല. ഇതുപക്ഷെ അങ്ങനെയല്ല. വല്ലവന്റേയും താടിയില്‍ അടിച്ചാല്‍ അവന്‍ മുകളിലേക്ക് പോവുക, മൂന്ന് കരണം മറഞ്ഞ് വീഴുക, എഴുന്നേറ്റ് നിന്ന് വീണ്ടും അടിക്കുക. പിള്ളേര് കയ്യടിക്കുമായിരിക്കും. പക്ഷെ ശകലം ബോധമുള്ളവര്‍ക്ക് സഹിക്കാനാകില്ലെന്നും അദ്ദേഹം പറയുന്നു.
ബ്ലാക്ക് ആന്റ് വൈറ്റ് മുതല്‍ ഒടിടിവരെയുള്ള സിനിമയുടെ യാത്രയ്ക്ക് സാക്ഷ്യം വഹിക്കുകയും ഒപ്പം സഞ്ചരിക്കുകയും ചെയ്ത താരമാണ് മധു. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും ഒടിടിയില്‍ നിന്നടക്കമുള്ള സിനിമകള്‍ താന്‍ കാണാറുണ്ടെന്നാണ് മധു പറയുന്നത്.
''ഇപ്പോഴത്തെ സിനിമകള്‍ കാണാറുണ്ട്. ഒടിടിയില്‍ വരുന്ന സിനിമകളൊക്കെ ഞാന്‍ ഓടിച്ചു നോക്കാറുണ്ട്. പത്തോ പതിനഞ്ചോ മിനുട്ട് കണ്ടിട്ടും സഹിക്കാന്‍ വയ്യാത്തത് ആണെങ്കില്‍ കാണുന്നത് നിര്‍ത്തും. ഒരുമാതിരി സഹിക്കാവുന്നത് ആണെങ്കില്‍ മാത്രമേ കാണുകയുള്ളൂ'' എന്നാണ് താന്‍ സിനിമ കാണുന്ന രീതിയെക്കുറിച്ച് മധു പറയുന്നത്.
Ramayanam and Mahabharam are more violent than malayalam cinema says Madhu.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates