കൊക്കെയ്ന്‍ കേസ്; നടന്‍ കൃഷ്ണ കസ്റ്റഡിയില്‍

നുങ്കമ്പാക്കം പൊലീസ് ആണ് കൃഷ്ണയെ കസ്റ്റഡിയിലെടുത്തത്.
Actor, Krishna, Detained By Chennai Police In Cocaine Case
നടന്‍ കൃഷ്ണ കസ്റ്റഡിയില്‍
Updated on
1 min read

ചെന്നൈ: തമിഴ്‌നാട് സിനിമാ മേഖയെ പിടിച്ചുകുലുക്കിയ കൊക്കെയ്ന്‍ കേസില്‍ നടന്‍ കൃഷ്ണ പൊലീസ് കസ്റ്റഡിയില്‍. കേസില്‍ നേരത്തെ നടന്‍ ശ്രീകാന്തിനെയും എഐഡിഎംകെ നേതാവും സിനിമ നിര്‍മാതാവുമായ പ്രസാദിനെയും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.

നുങ്കമ്പാക്കം പൊലീസ് ആണ് കൃഷ്ണയെ കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായാണ് നടനെ കസ്റ്റഡിയിലെടുത്തതെന്നും ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പറയാനില്ലെന്നും ചോദ്യം ചെയ്ത ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും പൊലീസ് പറഞ്ഞു

Actor, Krishna, Detained By Chennai Police In Cocaine Case
മയക്കുമരുന്ന് കേസ്; നടന്‍ ശ്രീകാന്ത് കസ്റ്റഡിയില്‍

അതേസമയം, കേസില്‍ നടന്‍ ശ്രീകാന്തിനെ ജൂലായ് ഏഴു വരെ കോടതി റിമാന്‍ഡ് ചെയ്തു. ശ്രീകാന്ത് കൊക്കെയ്ന്‍ വാങ്ങിയെന്ന തെളിവുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ സാമ്പത്തിക ഇടപാടുകള്‍ സ്ഥിരീകരിക്കുന്ന ഡിജിറ്റല്‍ പണമിടപാടു വിവരങ്ങള്‍, വില്‍പ്പനക്കാരുമായുള്ള മൊബൈല്‍ സന്ദേശങ്ങള്‍ തുടങ്ങിയവും കണ്ടെടുത്തു. ചെന്നൈയിലെ വിവിധ പബ്ബുകളിലും സ്വകാര്യ പാര്‍ട്ടികളിലും ആയിരുന്നു ലഹരി ഉപയോഗം. പല താരങ്ങള്‍ക്കും ശ്രീകാന്ത് കൊക്കെയ്ന്‍ നല്‍കിയതായി വിവരമുണ്ട്.

Actor, Krishna, Detained By Chennai Police In Cocaine Case
എഴ് ലക്ഷത്തിന്റെ കൊക്കെയ്ന്‍ വാങ്ങി, ഗ്രാമിന് 12000; ശ്രീകാന്ത് കുടുങ്ങിയത് രക്ത പരിശോധനയില്‍

തമിഴ്നാടിനകത്തും പുറത്തുമായുള്ള മയക്കുമരുന്ന് റാക്കറ്റിലെ അംഗങ്ങളുമായി ശ്രീകാന്തിനുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. കൊക്കെയ്ന്‍ കൈവശം വെച്ചതിന് അറസ്റ്റിലായ പ്രദീപ്, ഘാന സ്വദേശി ജോണ്‍ എന്നിവരില്‍ പിടിയിലായതിനു പിന്നാലെയാണ് അന്വേഷണം ശ്രീകാന്തിലേക്ക് എത്തുന്നത്. അറസ്റ്റിലായ അണ്ണാ ഡിഎംകെ മുന്‍ അംഗം പ്രസാദാണ് ശ്രീകാന്തിന്റെ പേരു വെളിപ്പെടുത്തുന്നത്. പ്രസാദ് നിര്‍മിച്ച ഒരു സിനിമയില്‍ ശ്രീകാന്ത് അഭിനയിച്ചിരുന്നു. ഈ സമയത്താണ് ഇരുവരും കൊക്കെയ്ന്‍ ഉപയോഗം തുടങ്ങിയതെന്നു പറയുന്നു. രക്ത പരിേശാധനയില്‍ ശ്രീകാന്ത് മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

Summary

Chennai police has detained actor Krishna for questioning. This follows the recent arrest of actor Srikanth and film producer Prasad, who is also a former AIADMK functionary.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com