'ദൈവങ്ങളുടെ പേര് ഒഴിവാക്കിയാൽ ഹിന്ദുവിന് പിന്നെ എന്ത് പേരാണ് ഉള്ളത് ? ഇവിടം ഭരിക്കുന്നത് താലിബാൻ അല്ല'

പുരാണ കഥയോ ചരിത്ര സംഭവമാ അല്ല ഈ സിനിമ. റിവൈസ് കമ്മറ്റിക്ക് മനസിലാകുമെന്ന് കരുതുന്നെന്നും പ്രവീൺ നാരായണൻ.
Pravin Narayanan and JSK film poster
പ്രവീൺ നാരായണൻഫെയ്സ്ബുക്ക്
Updated on
1 min read

ദൈവങ്ങളുടെ പേര് സിനിമക്ക് കൊടുക്കരുതെന്ന് പറയാൻ ഭരിക്കുന്നത് താലിബാൻ അല്ലെന്ന് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സംവിധായകൻ പ്രവീൺ നാരായണൻ.തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് സംവിധായകൻ തന്റെ നിലപാടറിയിച്ചത്. ദൈവങ്ങളുടെ പേര് ഒഴിവാക്കിയാൽ ഹിന്ദുവിന് പിന്നെന്ത് പേരാണുള്ളതെന്നും സിനിമയിൽ ഉപയോഗിക്കരുത് പറയുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റ് നിലപാടാണെന്നും സംവിധായകൻ. പുരാണ കഥയോ ചരിത്ര സംഭവമാ അല്ല ഈ സിനിമ. റിവൈസ് കമ്മറ്റിക്ക് മനസിലാകുമെന്ന് കരുതുന്നെന്നും പ്രവീൺ നാരായണൻ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു.

പ്രവീൺ നാരായണൻ്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'നാളെ മുംബൈയിൽ CBFC റിവൈസ് കമ്മിറ്റി സിനിമ കണ്ട് വെള്ളിയാഴ്ച തന്നെ മറുപടി നൽകണം..

കേരള ഹൈക്കോടതി

ദൈവങ്ങളുടെ പേര് സിനിമക്ക് കൊടുക്കരുത് എന്ന് പറയാൻ ഇവിടം ഭരിക്കുന്നത് താലിബാൻ അല്ല, ദൈവങ്ങളുടെ പേര് ഒഴിവാക്കിയാൽ ഹിന്ദുവിന് പിന്നെ എന്ത് പേരാണ് ഉള്ളത് ? മുപ്പത്തിമുക്കോടി ദൈവങ്ങളുള്ള ഹിന്ദു വിശ്വാസത്തിൽ ദൈവത്തിന്റെ പേര് മനുഷ്യൻ ഉപയോഗിക്കരുത്, സിനിമയിൽ ഉപയോഗിക്കരുത് എന്നൊക്കെ പറയുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റ് നിലപാടാണ്..

ജാനകി എന്ന പേര് ഉപയോഗിച്ചത് വഴി ആരെയെങ്കിലും അപമാനിക്കുക എന്ന ലക്ഷ്യം കഥയിലോ, തിരക്കഥയിലോ ഉണ്ട് എങ്കിൽ മനസിലാക്കാമായിരുന്നു.

ഈ സിനിമ പുരാണ കഥയോ, ചരിത്ര കഥയോ ഒന്നുമല്ലെന്നും, ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ച യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി, ഇരയാകുന്ന ഒരു സ്ത്രീയുടെ അതിജീവിനത്തിന്റെ പോരാട്ടം പറയുന്ന സിനിമയാണ് എന്നും, സിനിമ കാണുന്ന റിവൈസ് കമ്മിറ്റി മനസിലാക്കുമെന്ന്, ഉറച്ചു വിശ്വസിക്കുന്നു.

Pravin Narayanan and JSK film poster
സോഷ്യൽ മീഡിയയിൽ വൈറലായി ബൈ​ജു-മോഹൻലാൽ മീമുകൾ; പ്രതികരണവുമായി നടി സരയു

ഈ ഒരു വിഷയം ഉണ്ടായ ആ നിമിഷം മുതൽ, കൂടെ നിന്ന് ധൈര്യം തരികയും എല്ലാ കാര്യങ്ങളിലും ആത്മാർത്ഥമായി ഇടപെടുന്ന Unnikrishnan B സാറിനും, ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, മാധ്യമ സുഹൃത്തുക്കൾ എല്ലാവരോടും സ്നേഹത്തിന്റെ ഭാഷയിൽ ഒരു പാട് നന്ദി'

പ്രവീൺ നാരായണൻ (Writer & Director)

ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള

Summary

Praveen Narayanan, director of Janaki vs. State of Kerala, says that the Taliban is not the ruling party that says that the names of gods should not be given to films.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com