
ലോകമെമ്പാടും ആരാധകരുണ്ട് ജെയിംസ് ബോണ്ട് സിനിമകള്‍ക്ക്. ഓരോ ബോണ്ട് ചിത്രവും ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുക. 2021 ല്‍ പുറത്തിറങ്ങിയ നോ ടൈം ടു ഡൈ ആണ് ഒടുവില്‍ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രം. ഡാനിയല്‍ ക്രെയ്ഗ് ആയിരുന്നു നായകന്‍. ക്രെയ്ഗ് നായകനായ അഞ്ചാമത്തേയും അവസാനത്തേയും ബോണ്ട് ചിത്രമാണ് നോ ടൈം ടു ഡൈ.
ഡാനിയല്‍ ക്രെയ്ഗിന് ശേഷം ആരാകും ജെയിംസ് ബോണ്ട് ആവുക എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. 007 ആരെന്ന് ഇപ്പോഴും വ്യക്തമല്ലെങ്കിലും ചിത്രവുമായി ബന്ധപ്പെട്ട പുതിയൊരു വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. 26-ാമത് ജെയിംസ് ബോണ്ട് ചിത്രം സംവിധാനം ചെയ്യുക ഡെനിസ് വില്ലെനോവ്വ ആയിരിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം.
'ഡ്യൂണ്‍' പരമ്പരയിലൂടെ പ്രശസ്തനായ സംവിധായകനാണ് ഡെനിസ്. ആമസോണ്‍ എംജിഎം നിര്‍മ്മിക്കുന്ന ആദ്യത്തെ ജെയിംസ് ബോണ്ട് ചിത്രമാണ് ഡെനിസ് വില്ലെനോവ്വ സംവിധാനം ചെയ്തത്. 2022 ലാണ് ആമസോണ്‍ എംജിഎം കമ്പനി വാങ്ങുന്നത്. പുതിയ കൂടാരത്തില്‍ നിന്നും വരുന്ന, പുതിയൊരു സംവിധായകന്റെ കാഴ്ചപ്പാടില്‍ ഒരുങ്ങുന്ന ജെയിംസ് ബോണ്ട് സിനിമയ്ക്ക് എന്താകും സംഭവിക്കുക എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.
ഡെനിസ് വില്ലെനൊവ്വയുടെ ഭാര്യ കൂടിയായ ടാന്യ ലാപോയന്റ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാകും. എമി പാസ്‌കലും ഡേവിഡ് ഹെയ്മാനുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. അതേസമയം സിനിമയുടെ ചിത്രീകരണം എപ്പോള്‍ തുടങ്ങുമെന്നോ എന്നാകും റിലീസെന്നോ വ്യക്തമല്ല. നിലവില്‍ ഡ്യൂണ്‍ ത്രീയുടെ ചിത്രീകരണ തിരക്കിലാണ് ഡെനിസ് വില്ലെനൊവ്വ ഇപ്പോള്‍.
ആരാകും അടുത്ത ജെയിംസ് ബോണ്ട് എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. ജെയിംസ് നോര്‍ട്ടണ്‍, തിയോ ജെയിംസ്, ടെയ്‌ലര്‍ ജോണ്‍സണ്‍ തുടങ്ങിയവരുടെ പേരുകള്‍ 007 ന്റേതായി ഉയര്‍ന്നു വരുന്നുണ്ട്.
Denis Villeneuve, director of Dune will direct the next James Bond movie.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates