
മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടാണ് ശ്രീനിവാസനും സത്യന്‍ അന്തിക്കാടും. ഇരുവരും ഒരുമിച്ചപ്പോഴെല്ലാം പിറന്നത് എവര്‍ഗ്രീന്‍ സിനിമകളാണ്. ഇപ്പോഴിതാ ശ്രീനിവാസനെക്കുറിച്ച് സത്യന്‍ അന്തിക്കാട് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. ശ്രീനിവാസന്‍ എന്ന എഴുത്തുകാരന്‍ വേണ്ട വിധത്തില്‍ അംഗീകരിക്കപ്പെട്ടിട്ടില്ലെന്നാണ് സത്യന്‍ അന്തിക്കാട് പറഞ്ഞത്.
സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസനെക്കുറിച്ച് സത്യന്‍ അന്തിക്കാട് സംസാരിക്കുന്നത്. ഒരിക്കല്‍ ശ്രീനിവാസന്റെ തിരക്കഥകള്‍ കത്തിച്ചു കളയണം എന്നൊരു യുവ സംവിധായകന്‍ പറഞ്ഞുവെന്നും അതിന് ശ്രീനിവാസന്‍ നല്‍കിയ മറുപടി എന്തായിരുന്നുവെന്നും സത്യന്‍ അന്തിക്കാട് ഓര്‍ക്കുന്നുണ്ട്.
''ഒരിക്കല്‍ ഒരു ന്യൂജനറേഷന്‍ ഫിലിം മേക്കര്‍ ശ്രീനിവാസന്റെ തിരക്കഥകള്‍ തീയിട്ടുകളയണം എന്നൊരു പ്രസ്താവന നടത്തി. ശ്രീനി തിരിച്ചൊന്നും പറയാതെയായപ്പോള്‍ തുടരെത്തുടരെ ശ്രീനിവാസന്റെ സിനിമകളെ അധിക്ഷേപിച്ചു. ഒടുവില്‍ ഒരൊറ്റ വാചകം മാത്രം ശ്രീനി പറഞ്ഞു, 'ജനിക്കുമ്പോള്‍ കിട്ടാത്തത് വലിക്കുമ്പോള്‍ കിട്ടില്ല'. പിന്നീട് ഇന്നുവരെ എതിര്‍കക്ഷിയുടെ ശബ്ദം കേട്ടിട്ടില്ല'' എന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.
നടനായതു കൊണ്ട് ശ്രീനിവാസന്‍ എന്ന എഴുത്തുകാരന്‍ വേണ്ടവിധത്തില്‍ പരിഗണിക്കപ്പെട്ടില്ല എന്നെനിക്ക് തോന്നിയിട്ടുണ്ടെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. വ്യത്യസ്തമായ തിരക്കഥകളാണ് ശ്രീനിവാസന്‍ എഴുതിയിട്ടുള്ളത്. പുറമെ ചിരിക്കുമ്പോഴും അകം വിങ്ങുന്ന കഥകള്‍. സാധാരണക്കാരന്റെ മനസിനെ ഇതുപോലെ തൊട്ടറിയുന്ന എഴുത്തുകാര്‍ മലയാളസിനിമയില്‍ അധികമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വരും തലമുറ അത് തിരിച്ചറിയും. എനിക്കുറപ്പുണ്ടെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.
Sathyan Anthikad recalls how Sreenivasan silenced a filmmaker who insulted his writings.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates