
രശ്മിക മന്ദാന നായികയാകുന്ന ഏറ്റവും പുതിയ ചിത്രം 'മൈസ'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന 'മൈസ' എന്ന ചിത്രത്തിലൂടെ രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു എന്ന വിവരമാണ് പുറത്തുവരുന്നത് .
'ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ' എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു സിനിമയുടെ പ്രഖ്യാപനം. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് വിവരം. ദുൽഖർ ആണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ശ്രദ്ധനേടി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിൽ മൈസ റിലീസ് ചെയ്യും. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ശ്രദ്ധനേടി കഴിഞ്ഞു.
'പുഷ്പ 2: ദി റൂൾ', 'ഛാവ', 'സികന്ദർ', 'കുബേര' തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. രശ്മികയുടേതായി ഒടുവിൽ തിയേറ്ററിൽ എത്തിയ കുബേര 100 കോടി ക്ലബ്ബിൽ ഇടം നേടിയിട്ടുണ്ട്.
Mysaa first look poster had Rashmika Mandanna in a fierce and intense avatar.The film will have an pan-India release.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates