ട്രോളുകളും വിമർശനങ്ങളും താങ്ങാനായില്ല; 'കൂലി' ഹിന്ദി പതിപ്പിന്റെ പേര് വീണ്ടും മാറ്റി

'മജദൂര്‍' എന്നായിരുന്നു ഹിന്ദി പതിപ്പിന് മുൻപ് നൽകിയിരുന്ന പേര്.
Coolie
കൂലി (Coolie)എക്സ്, വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ലോകേഷ് കനകരാജ്- രജനികാന്ത് കൂട്ടുകെട്ടിലെത്തുന്ന കൂലി സിനിമയുടെ ഓരോ അപ്ഡേറ്റുകളും ആരാധകർക്കും സിനിമാ പ്രേക്ഷകർക്കും നൽകുന്ന പ്രതീക്ഷ വളരെ വലുതാണ്. കൂലിയുടെ ഹിന്ദി പതിപ്പിന്റെ പേര് അടുത്തിടെ സോഷ്യൽ മീഡിയയിൽ വൻ ട്രോളുകൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയിരുന്നു. 'മജദൂര്‍' എന്നായിരുന്നു ഹിന്ദി പതിപ്പിന് മുൻപ് നൽകിയിരുന്ന പേര്.

'കൂലി എന്ന പേര് ഹിന്ദിയിലും കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന പേരല്ലേ പിന്നെന്തിനാണ് ആശയക്കുഴപ്പമുണ്ടാക്കാൻ പേര് മാറ്റിയത് എന്നായിരുന്നു'- സോഷ്യൽ മീഡിയയിൽ ഉയർന്ന കമന്റുകളിലധികവും. ഇപ്പോഴിതാ ഹിന്ദിയിലെ മജദൂർ എന്ന പേര് മാറ്റി കൂലി എന്ന് തന്നെ ആക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാതാക്കളായ സൺ പിക്ചേഴ്സ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Coolie
ജീവിതത്തിൽ ആദ്യമായി വാടകവീട്ടിൽ താമസം; തമിഴ് സിനിമ ലോകത്തെ ഞെട്ടിച്ച് രവി മോഹന്റെ വേളിപ്പെടുത്തൽ

'കൂലി ഇനി ഹിന്ദിയിലും കൂലി തന്നെ'യെന്നാണ് സൺ പിക്ചേഴ്സ് കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ചികിടു എന്ന ​ഗാനവും പുറത്തുവന്നിരുന്നു. ജൂൺ 25ന് പുറത്തുവന്ന ​ഗാനം സോഷ്യൽ മീഡിയയിൽ തരം​ഗമായി മാറുകയാണ്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത്. രാജേന്ദറും അനിരുദ്ധും അറിവും ചേർന്നാണ് ചികിടു എന്ന ​ഗാനം ആലപിച്ചിരിക്കുന്നത്. ​

Coolie
'അന്നെന്റെ ഹൃദയമിടിച്ചതിന്റെ പതിന്മടങ്ങാണിപ്പോൾ'; നായകനായുള്ള മകന്റെ അരങ്ങേറ്റത്തെക്കുറിച്ച് വിജയ് സേതുപതി

ഗാനരം​ഗത്തിൽ അനിരുദ്ധ് പ്രത്യക്ഷപ്പെടുന്നുമുണ്ട്. ഓ​ഗസ്റ്റ് 14 നാണ് കൂലി തിയറ്ററുകളിലെത്തുക. ദേവ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ രജനിയെത്തുക. നാ​ഗാർജുന, ആമിർ ഖാൻ, ഉപേന്ദ്ര, സത്യരാജ്, ശ്രുതി ഹാസൻ, സൗബിൻ ഷാഹിർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വേട്ടയ്യനാണ് രജനിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. വിജയ് ചിത്രം ലിയോ ആണ് ലോകേഷിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

Summary

Super Star Rajinikanth Coolie, makers change the title in hindi after trolling.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com