കാത്തിരിപ്പ് അവസാനിച്ചു; രണ്ടാമത്തെ കുഞ്ഞിനെ പരിചയപ്പെടുത്തി ഇലിയാന ഡിക്രൂസ്; പേരിന്റെ അര്‍ത്ഥം ഇങ്ങനെ
കാത്തിരിപ്പ് അവസാനിച്ചു. രണ്ടാമത്തെ കുഞ്ഞിനെ ലോകത്തിന് പരിചയപ്പെടുത്തി നടി ഇലിയാന ഡിക്രൂസ്. സോഷ്യല്‍ മീഡിയയില്‍ മകന്റെ ചിത്രം പങ്കുവച്ചു കൊണ്ടാണ് ഇലിയാനയും ഭര്‍ത്താവ് മൈക്കിള്‍ ഡോലനും സന്തോഷ വാര്‍ത്ത പുറത്തു വിട്ടത്. മകന്റെ പേരും താരം പങ്കുവെക്കുന്നുണ്ട്.
കിയാനു റഫേ ഡോലന്‍ എന്നാണ് രണ്ടാമത്തെ മകന് ഇരുവരും പേരിട്ടിരിക്കുന്നത്. ജൂണ്‍ 19 നായിരുന്നു കുഞ്ഞ് ജനിച്ചത്. ''കിയാനു റഫെ ഡോലനെ പരിചയപ്പെടുത്തുന്നു. ജൂണ്‍ 19, 2025 ലാണ് ജനനം'' എന്നാണ് ചിത്രത്തോടൊപ്പം ഇലിയാന കുറിച്ചിരിക്കുന്നത്. നിമിഷങ്ങള്‍ക്കകം തന്നെ ഇലിയാനയുടെ പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്.
കിയാനു എന്നാല്‍ ഇളങ്കാറ്റ് എന്നാണ് അര്‍ത്ഥം. ശാശ്വതമായത് എന്നൊരു അര്‍ത്ഥം കൂടിയുണ്ട്. നിരവധി പേരാണ് കമന്റുകളുമായി വന്നിരിക്കുന്നത്. നടി പ്രിയങ്ക ചോപ്രയടക്കമുള്ളവര്‍ ആശംസ നേരുന്നുണ്ട്.
2023 ലായിരുന്നു ഇലിയാനയും മൈക്കിള്‍ ഡോലനും വിവാഹിതരാകുന്നത്. തീര്‍ത്തും സ്വകാര്യമായ ചടങ്ങായിട്ടായിരുന്നു വിവാഹം. താന്‍ ഗര്‍ഭിണിയാണെന്ന വിവരം ഇലിയാന പങ്കുവെക്കുന്നത് വരെ വിവാഹത്തെക്കുറിച്ച് പോലും ആരാധകര്‍ അറിഞ്ഞിരുന്നില്ല. 2023 ഓഗസ്റ്റിലാണ് ദമ്പതിമാരുടെ മൂത്ത മകന്‍ ജനിക്കുന്നത്.
സിനിമകളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ഇലിയാന ഇപ്പോള്‍. 2024 ല്‍ പുറത്തിറങ്ങിയ ദോ ഓര്‍ ദോ പ്യാര്‍ ആണ് ഇലിയാനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വിദ്യ ബാലന്‍, പ്രതീക് ഗാന്ധി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
Ileana D'Cruz introduces her second child with a social media post.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates