തെന്നിന്ത്യന്‍ സിനിമയിലെ നായിക വേഷം, ഇ-മെയിലിലൂടെ 'കോംപ്രമൈസ്' ആവശ്യപ്പെട്ടു; വെളിപ്പെടുത്തി ബര്‍ഖ സിങ്

നേരിട്ട് ആരും ഇത്തരമൊരു കാര്യം ചോദിച്ചിട്ടില്ല
Barkha Singh
Barkha Singhഇന്‍സ്റ്റഗ്രാം
Updated on
1 min read

കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തി നടി. വെബ് സീരീസുകളിലൂടേയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായും ആരാധകരെ നേടിയ നടി ബര്‍ഖ സിങാണ് തനിക്കുണ്ടായ അനുഭവം പങ്കുവച്ചത്. ബോളിവുഡ് താരമായ ബര്‍ഖയ്ക്ക് മോശം അനുഭവം ഉണ്ടാകുന്നത് തെന്നിന്ത്യന്‍ സിനിമയില്‍ നിന്നുമാണ്. ഹൗട്ടര്‍ഫ്‌ളൈയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബര്‍ഖയുടെ തുറന്നു പറച്ചില്‍.

Barkha Singh
'പ്രഭാസ് ഉള്ളതു കൊണ്ടല്ലേ കണ്ണപ്പ വിജയിച്ചത്?' ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി വിഷ്ണു മഞ്ചു

തെന്നിന്ത്യന്‍ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു കൊണ്ട് തന്നോട് കോംപ്രമൈസിന് ആവശ്യപ്പെട്ടു എന്നാണ് ബര്‍ഖ സിങ് പറയുന്നത്. ഇയാളെ താന്‍ നേരിട്ട് കണ്ടിട്ടില്ലെന്നും ഇ-മെയില്‍ വഴിയാണ് തന്നെ സമീപിച്ചതെന്നും താരം പറയുന്നു. എന്നാല്‍ തന്നോട് മോശമായി പെരുമാറിയ വ്യക്തിയുടെ പേര് പറയാന്‍ ബര്‍ഖ കൂട്ടാക്കിയില്ല.

Barkha Singh
പേര് മാത്രമാണോ പ്രശ്നം? 'ജാനകി'മാർ വേറെയുമുണ്ട്

''ഒരാള്‍ എനിക്ക് ഇ-മെയില്‍ അയച്ചു. സൗത്തില്‍ നിന്നുമാണ്. ഇയാള്‍ എവിടെയാണെന്ന് എന്റെ പക്കല്‍ തെളിവുണ്ട്. മൂന്ന് ദിവസത്തെ ഷൂട്ടുണ്ടെന്നും കോംപ്രമൈസ് വേണ്ടി വരുമെന്നുമാണ് പറഞ്ഞത്. എഴുതി അയക്കണമെങ്കില്‍ അത്രയും നോര്‍മല്‍ ആയിട്ടാകും അവരതിനെ കാണുന്നത്. ആരോടാണ് സഹകരിക്കേണ്ടതെന്ന് എഴുതിയിരുന്നില്ല'' എന്നാണ് ബര്‍ഖയുടെ വെളിപ്പെടുത്തല്‍.

തന്റെ കരിയറിന്റെ തുടക്കകാലത്ത് പോലുമല്ല ആ സംഭവമുണ്ടാകുന്നതെന്നും ഈയ്യടുത്ത് തന്നെയാണെന്നും ബര്‍ഖ പറയുന്നു. അതേസമയം തന്നോട് നേരിട്ട് ആരും ഇത്തരമൊരു കാര്യം ചോദിച്ചിട്ടില്ല. ഈ പ്രവണതയെക്കുറിച്ച് ധാരണ ഉള്ളതിനാല്‍ താന്‍ അത്തരം സാഹചര്യങ്ങളില്‍ നിന്നും പരമാവധി അകലം പാലിക്കാറുണ്ടെന്നും ബര്‍ഖ പറഞ്ഞു.

ബാലതാരമായി കരിയര്‍ ആരംഭിച്ച നടിയാണ് ബര്‍ഖ സിങ്. വെബ് സീരീസുകളിലൂടെയാണ് ബര്‍ഖ താരമായി മാറുന്നത്. പ്ലീസ് ഫൈന്റ് അറ്റാച്ച്ഡ്, എഞ്ജിനീയറിംഗ് ഗേള്‍സ് തുടങ്ങിയ സീരീസുകള്‍ ബര്‍ഖയ്ക്ക് ആരാധകരെ നേടിക്കൊടുത്തവയാണ്. സോഷ്യല്‍ മീഡിയയിലേയും നിറ സാന്നിധ്യമാണ് ബര്‍ഖ. പങ്കജ് തൃപാഠിയ്‌ക്കൊപ്പം അഭിനയിച്ച ക്രിമിനല്‍ ജസ്റ്റിസ് സീസണ്‍ 4ലാണ് ബര്‍ഖയെ ഒടുവിലായി സ്‌ക്രീനില്‍ കണ്ടത്.

Summary

Barkha Singh reveals casting couch experience. she was asked to compromise via email.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com