
ജനപ്രിയ സിനിമയാണ് ചോക്ലേറ്റ്. 2007 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പൃഥ്വിരാജായിരുന്നു നായകന്‍. റോമയായിരുന്നു ചിത്രത്തിലെ നായിക. ജയസൂര്യ, സംവൃത സുനില്‍, സലീം കുമാര്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷത്തിലെത്തി. അടിമുടി എന്റര്‍ടെയ്‌നറായിരുന്ന ചോക്ലേറ്റ് അക്കാലത്തെ മലയാള സിനിമയിലെ യുവതാരങ്ങള്‍ ഒരുമിച്ചെത്തിയ ചിത്രമാണ്. ഇപ്പോഴിതാ ചോക്ലേറ്റിനെക്കുറിച്ചുള്ള നടി സംവൃത സുനിലിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ചോക്ലേറ്റിലെ ചില തമാശകള്‍ ശരിയായിരുന്നില്ലെന്ന് തോന്നിയേക്കാമെന്നാണ് സംവൃത പറയുന്നത്. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവൃതയുടെ പ്രതികരണം. എന്നാല്‍ താന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ച് ചെയ്ത ചിത്രമായിരുന്നു ചോക്ലേറ്റ് എന്നും താരം പറഞ്ഞു.
''ചോക്ലേറ്റ് ഒരു ഫെസ്റ്റിവലായിരുന്നു. സിനിമയില്‍ കാണുന്നത് പോലെ അത്രയും ദിവസം കോളേജില്‍ ആയിരുന്നു. എല്ലാ ദിവസവും രാവിലെ കോളേജില്‍ പോകുന്നത് പോലെ പോകും. ഒത്തു ചേരും, തമാശ പറയും, ചിരിക്കും. ഷോട്ടിന് സീരിയസ് ആയി ഇരിക്കുക എന്ന് പറയുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എന്നും ഫണ്ണാണ്. സിനിമ ചെയ്യുകയാണെന്ന സമ്മര്‍ദമില്ലാതെ ചെയ്ത സിനിമയാണ്. വളരെ ഫ്രണ്ട്‌ലിയായ സംവിധായകന്‍ ആണ് ഷാഫി. ഏറ്റവും കൂടുതല്‍ ആസ്വദിച്ചിട്ടുള്ള സിനിമകള്‍ അത്തരത്തില്‍ സുഹൃത്തുക്കളുടെ സംഘം ഒരുമിക്കുന്നവയാണ്'' സംവൃത പറയുന്നു.
''ഇപ്പോള്‍ ഇരുന്ന് ആലോചിക്കുമ്പോള്‍ അതിലെ ചില തമാശകള്‍ ശരിയല്ലെന്ന് തോന്നിയേക്കാം. പക്ഷെ അന്ന് അതൊക്കെ ഫണ്ണായിരുന്നു. എന്റെ കരിയറില്‍ ഏറ്റവും ആസ്വദിച്ച് ചെയ്തിട്ടുള്ള സിനിമയാണ്. അതിലെ പാട്ട് രംഗത്തിന്റെ ചിത്രീകരണം കൊടയ്ക്കനാലായിരുന്നു. പിക്‌നിക് പോലെ ആയിരുന്നു. എല്ലാവരും ഒരു ഗ്യാങ് ആയിട്ടാണ് പോകുന്നത്. ആ ഫണ്ണിന്റെ ഇടയില്‍ ഒരു പാട്ട് ചിത്രീകരിക്കുന്നു എന്നായിരുന്നു'' എന്നും സംവൃത പറയുന്നു.
ഒരിടയ്ക്ക് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു സംവൃത സുനില്‍. എന്നാല്‍ വിവാഹത്തോടെ താരം അഭിനയത്തോട് വിട പറഞ്ഞു. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നില്‍ തിരികെ വന്നെങ്കിലും അഭിനയത്തില്‍ സജീവമായില്ല. ഇടയ്ക്ക് റിയാലിറ്റി ഷോയിലെ വിധി കര്‍ത്താവായും എത്തിയിരുന്നു. ഇപ്പോള്‍ വിദേശത്ത് കുടുംബ ജീവിതം നയിക്കുകയാണ് സംവൃത സുനില്‍.
Samvritha Sunil talks about Prithviraj starrer Choclate and it's didn't age well.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates