'സാന്റ, വളരെ നല്ലൊരു അച്ഛനെ എനിക്ക് കൊണ്ടുവന്നു തരുമോ?'; അമ്മയ്‌ക്കൊപ്പം അഭയകേന്ദ്രത്തില്‍ കഴിയുന്ന ഏഴു വയസുകാരന്റെ കത്ത്

താനും അമ്മയും അനുഭവിച്ച ബുദ്ധിമുട്ടുകളും നല്ലൊരു അച്ഛനെ വേണമെന്ന ആഗ്രഹവുമാണ് ഈ കുഞ്ഞ് കത്തിലൂടെ സാന്റയെ അറിയിച്ചിരിക്കുന്നത്
'സാന്റ, വളരെ നല്ലൊരു അച്ഛനെ എനിക്ക് കൊണ്ടുവന്നു തരുമോ?'; അമ്മയ്‌ക്കൊപ്പം അഭയകേന്ദ്രത്തില്‍ കഴിയുന്ന ഏഴു വയസുകാരന്റെ കത്ത്

ച്ഛന്റെ ക്രൂരപീഡനം സഹിക്കാനാവാതെയാണ് അവന്‍ അഭയകേന്ദ്രത്തില്‍ എത്തിയത്. അമ്മ അനുഭവിച്ച ബുദ്ധിമുട്ടിനെക്കുറിച്ചും അച്ഛന്റെ ക്രൂരതയെക്കുറിച്ചും വ്യക്തമായി ഏഴു വയസുകാരന്റെ മനസില്‍ പതിഞ്ഞിട്ടുണ്ട്. സുരക്ഷിതമായ സ്ഥലത്തെത്തിയെങ്കിലും അവന്‍ ഏറ്റവും ആഗ്രഹിക്കുന്നത് നല്ലൊരു അച്ഛനെയാണ്. ഏത് ആഗ്രഹവും സാധിച്ചു തരുന്ന സാന്റയോട് തനിക്കൊരു അച്ഛനെ കൊണ്ടുവന്നു തരുമോ എന്ന് ചോദിക്കുകയാണ് ഈ ബാലന്‍. 

ടെക്‌സാസിലെ ടെറന്‍ഡ് കൗണ്ടിയിലെ അഭിയകേന്ദ്രത്തില്‍ കഴിയുന്ന ബ്ലേക്ക് എന്ന കുട്ടിയാണ് സാന്റയ്ക്ക് ഹൃദയഭേദകമായ കത്തെഴുതിയത്. തന്റെ ആഗ്രഹങ്ങള്‍ എന്തൊക്കെയാണ് എന്ന് പറഞ്ഞുകൊണ്ട് കുഞ്ഞുങ്ങള്‍ സാന്റക്ലോസിന് കത്തെഴുതാറുണ്ട്. താനും അമ്മയും അനുഭവിച്ച ബുദ്ധിമുട്ടുകളും നല്ലൊരു അച്ഛനെ വേണമെന്ന ആഗ്രഹവുമാണ് ഈ കുഞ്ഞ് കത്തിലൂടെ സാന്റയെ അറിയിച്ചിരിക്കുന്നത്. ബ്ലേക്കിന്റെ അമ്മയാണ് ബാഗില്‍ നിന്ന് കത്ത് കണ്ടെത്തിയത്. സേഫ് ഹെവന്‍ ഓഫ് ടറന്‍ഡ് കൗണ്ടിയുടെ ഫേയ്‌സ്ബുക്ക് പേജിലൂടെയാണ് കത്ത് പുറത്തുവിട്ടത്. 

കുട്ടിയുടെ കത്ത് ഇങ്ങനെ: 

പ്രീയപ്പെട്ട സാന്റ, 

ഞങ്ങള്‍ക്ക് വീട് ഉപേക്ഷിക്കേണ്ടി വന്നു. അച്ഛന് ഭ്രാന്തായിരുന്നു. ഞങ്ങള്‍ വീട്ടിലെ എല്ലാ കാര്യങ്ങളും ചെയ്യണമായിരുന്നു. അച്ഛന് ആവശ്യമുള്ളതെല്ലാം അച്ഛന്‍ വാങ്ങും. അവസാനം അമ്മ പറഞ്ഞു വീട് ഉപേക്ഷിക്കാന്‍ സമയമായെന്ന്. ഞങ്ങള്‍ക്ക് പേടിക്കാതെ ജീവിക്കാന്‍ കഴിയുന്ന സുരക്ഷിതമായ സ്ഥലത്തേക്ക് അമ്മ ഞങ്ങളെ കൊണ്ടുവന്നത്. 

ഇപ്പോഴും എനിക്ക് ആശങ്കയുണ്ട്. മറ്റ് കുട്ടികള്‍ക്കൊപ്പമൊന്നും സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്. ഈ വര്‍ഷത്തെ ക്രിസ്മസിന് സാന്റ വരുന്നുണ്ടോ? ഞങ്ങളുടെ സാധനങ്ങളൊന്നും ഇവിടെയില്ല. താങ്കള്‍ക്ക് പറ്റുമെങ്കില്‍ കുറച്ച് പുസ്തകങ്ങളും ഡിക്ഷ്ണറിയും ഒരു കോമ്പസും വാച്ചും കൊണ്ടുവരുമോ? മാത്രമല്ല എനിക്ക് ഏറ്റവും നല്ലൊരു അച്ഛനേയും വേണം. നിങ്ങള്‍ക്ക് ഇതിന് സാധിക്കുമോ? 

സ്‌നേഹത്തോടെ 
ബ്ലേക്ക്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com