കപ്പ്‌കേക്കിലെ ഡിസംബര്‍ അതിഥികള്‍, സാന്താക്ലോസും സ്‌നോമാനും മുതല്‍ ക്രിസ്മസ് ട്രീ വരെ 

സീക്രട്ട് സാന്റയ്ക്കുള്ള സമ്മാനമായും ഗിവ്എവെ ആയുമെല്ലാം കപ്പ്‌കേക്കുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്
കപ്പ്‌കേക്കിലെ ഡിസംബര്‍ അതിഥികള്‍, സാന്താക്ലോസും സ്‌നോമാനും മുതല്‍ ക്രിസ്മസ് ട്രീ വരെ 

കേക്കില്ലാതെ എന്ത് ക്രിസ്മസ് ആഘോഷം! ക്രിസ്മസ് ആവേശത്തിന് നിറംപിടിപ്പിക്കുന്ന പ്രധാന ചേരുവയില്‍ ഒന്നുതന്നെയാണ് കേക്ക്. ഇതില്‍തന്നെ ക്രിസ്മസ് തീംഡ് കപ്പ് കേക്കുകള്‍ക്കാണ് ഇപ്പോള്‍ പ്രിയമേറെ. 

ക്രിസ്മസ് നിറങ്ങളില്‍ ഒരുങ്ങിയിരിക്കുന്ന ഭക്ഷണമേശ അലങ്കാരമാക്കാന്‍ ഏറ്റവും ബെസ്റ്റ് ചേയിസ് ഇതുതന്നെയെന്നതില്‍ സംശയമില്ല. വ്യത്യസ്ത നിറങ്ങളിലും ആകൃതിയിലും ചെയ്‌തെടുക്കാവുന്ന ഈ കുഞ്ഞന്‍ കേക്കുകള്‍ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ പ്രിയമേറിയതാണ്. 

വിപണിയില്‍ 50 രൂപയ്ക്ക് മുകളില്‍ ഒരു കപ്പ്‌കേക്കിന് വിലവരുമ്പോള്‍ അനായാസം വീട്ടില്‍ തന്നെ ഇവ ഉണ്ടാക്കാമെന്നത് ആശ്വാസകരമാണ്. ഓവനും ഒടിജിയും ഒന്നും ഇല്ലെങ്കിലും കുക്കറില്‍ വച്ചുപോലും രുചികരമായ കപ്പ്‌കേക്കുകളെ പുറത്തെത്തിക്കാം. ക്രിസ്മസ് നാളില്‍ സീക്രട്ട് സാന്റയ്ക്കുള്ള സമ്മാനമായും ഗിവ്എവെ ആയുമെല്ലാം കപ്പ്‌കേക്കുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്.

ക്രിസ്മസിനോടനുബന്ധിച്ച് കപ്പ് കേക്കുകള്‍ക്കായുള്ള പുത്തന്‍ മോള്‍ഡുകളും വിപണി കീഴടക്കിയിട്ടുണ്ട്. സാന്താക്ലോസിന്റെയും സ്‌നോമാന്റെയും ആകൃതി മുതല്‍ സ്റ്റാറും ക്രിസ്മസ് ട്രീയുമെല്ലാം മോള്‍ഡില്‍ ചെയ്‌തെടുക്കാം. മുമ്പ് ഓണ്‍ലൈനായി മാത്രം ലഭിച്ചുകൊണ്ടിരുന്ന ഇവ ഇപ്പോള്‍ കടകളില്‍ നിന്ന് നേരിട്ടും വാങ്ങാനാകും. 

കപ്പ് കേക്ക് പരീക്ഷണം റെഡ് വെല്‍വെറ്റിലായാലോ!

ചേരുവകള്‍
ഓള്‍ പര്‍പ്പസ് ഫ്‌ലോര്‍ / മൈദാ   രണ്ടര കപ്പ്
പഞ്ചസാര  ഒന്നര കപ്പ്
എണ്ണ  ഒന്നര കപ്പ്
മുട്ട  1 
ബട്ടര്‍മില്‍ക്  1  കപ്പ്  (1 /2 കപ്പ് സൗര്‍ ക്രീം  + 1 /2 കപ്പ് പാല്‍)
ബേക്കിങ് സോഡാ  1  ടീസ്പൂണ്‍
കൊക്കോ പൗഡര്‍  1  ടീസ്പൂണ്‍
നാരങ്ങാ നീര്  1  ടീസ്പൂണ്‍
റെഡ് കളര്‍  2 ീൃ 4 ടേബിള്‍സ്പൂണ്‍ (4  ഇട്ടാല്‍ നല്ല റെഡ് കളര്‍, 2  ഇട്ടാല്‍ പിങ്ക് കളര്‍)
വാനില എസന്‍സ്  1  ടീസ്പൂണ്‍

തയാറാക്കുന്ന വിധം:
ആദ്യം വെറ്റ് ചേരുവകള്‍ ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്തു എടുക്കുക ( എണ്ണ, മുട്ട, ബട്ടര്‍മില്‍ക്, നാരങ്ങാ നീര്, റെഡ് കളര്‍, വാനില എസന്‍സ്).  ശേഷം െ്രെഡ ചേരുവകള്‍ ഓരോന്നായി ചേര്‍ത്ത് ബീറ്റ് ചെയ്ത് എടുക്കുക (മൈദാ, പഞ്ചസാര, ബേക്കിങ് സോഡാ, കൊക്കോ പൗഡര്‍)

എല്ലാ ചേരുവകളും ചേര്‍ത്തു യോജിപ്പിച്ചതിനു ശേഷം  കപ്പ് കേക്ക് മേക്കറിലോ ഓവനിലോ (177-190 ഡിഗ്രിയില്‍)  കപ്പ് കേക്ക് തയാറാക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com