ടിവി സീരിയല്‍ കണ്ട് ദേവിയായി അനുകരിക്കുന്നതിനായി കഴുത്തില്‍ കയര്‍ കുരുക്കി തൂങ്ങിയ 14 കാരന്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ ലക്‌നൗവില്‍ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ഒമ്പത് വയസുകാരിയായ അനുജത്തിക്കും മറ്റ് കുട്ടികള്‍ക്കുമൊപ്പം കളിക്കുന്നതിനിടെയാണ് ചിത്രന്‍ജന്‍ എന്ന രഞ്ജന്‍ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ചത്.
മഹാകാളിയെ പോലെ നാക്ക് പുറത്തേക്കിട്ട് അഭിനയിക്കാന്‍ കൂടെ കളിക്കുന്ന കുട്ടികള്‍ രഞ്ജനോട് ആവശ്യപ്പെട്ടു. ഇത് കേട്ട് ഷോള്‍കൊണ്ട് കഴുത്തില്‍ കുരുക്കിയ ശേഷം മറ്റേ അറ്റം ഡോറില്‍ കുരുക്കി വലിക്കുകയായിരുന്നു. ശ്വാസം കിട്ടാതെ പിടക്കുന്നത് കണ്ട് കൂടെയുള്ള കുട്ടികള്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ എത്തി കുട്ടിയെ താഴെ ഇറക്കിയെങ്കിലും രക്ഷിക്കാനായില്ല. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ