യുപിയിലെ സര്‍വകലാശാലകളില്‍ സമരങ്ങള്‍ക്ക് വിലക്ക്; പരീക്ഷ നടക്കുന്നതിനാലെന്ന് വിശദീകരണം

പരിക്ഷ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സമരങ്ങള്‍ നിരോധിച്ചിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം
യുപിയിലെ സര്‍വകലാശാലകളില്‍ സമരങ്ങള്‍ക്ക് വിലക്ക്; പരീക്ഷ നടക്കുന്നതിനാലെന്ന് വിശദീകരണം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കോളേജുകളിലും സര്‍വകലാശാലകളിലും പ്രതിഷേധ സമരങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. കോളേജുകളിലും സര്‍വകലാശാലകളിലും പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ എന്നിവര്‍ സമരത്തിലേര്‍പ്പെടുന്നതാണ് യുപി സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്. 

എസ്മ നിയമപ്രകാരം ജൂണ്‍ 30 വരെയാണ് നിരോധനം. ഇതിലൂടെ എസ്മ നിയമം ലംഘിക്കുന്നവരെ വാറണ്ട് കൂടാതെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സാധിക്കും. യുപിയിലെ കോളെജുകളിലും സര്‍വകലാശാലകളിലും പരിക്ഷ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സമരങ്ങള്‍ നിരോധിച്ചിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

എസ്മ പ്രഖ്യാപിച്ചിരിക്കുമ്പോള്‍ സമരത്തിലേര്‍പ്പെടുന്നവര്‍ക്ക് ആറ് മാസം വരെ തടവുശിക്ഷ ലഭിച്ചേക്കാം. യുപിയിലെ 18 സര്‍വകലാശാലകളിലും 4000 കോളെജുകളിലുമാണ് പരീക്ഷ നടക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com