ഹിന്ദുത്വത്തിലൂന്നിയ വിദ്യാഭ്യാസ രീതി നടപ്പിലാക്കാന്‍ ആര്‍എസ്എസ്;ഉന്നത വിദ്യാഭ്യാസ മേഖല പൊളിച്ചു മാറ്റാന്‍ നീക്കം 

ഭാരതീയ ദര്‍ശമനാകണം ഉന്നത വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം എന്ന സംഘപരിവാര്‍ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ മേഖലയില്‍ മാറ്റം വരുത്താന്‍ ആര്‍എസ്എസ് ശ്രമിക്കുന്നത്
ഹിന്ദുത്വത്തിലൂന്നിയ വിദ്യാഭ്യാസ രീതി നടപ്പിലാക്കാന്‍ ആര്‍എസ്എസ്;ഉന്നത വിദ്യാഭ്യാസ മേഖല പൊളിച്ചു മാറ്റാന്‍ നീക്കം 

ഉന്നത വിദ്യാഭ്യാസ മേഖഖലയില്‍ പാഠ പദ്ധതികളില്‍ മാറ്റം വരുത്തി ഭാതര ദര്‍ശനങ്ങളും ഹിന്ദുത്വ തത്വങ്ങളും കുത്തി നിറയ്ക്കാന്‍ സംഘപരിവാര്‍ നീക്കം. ഇതിനായി ആര്‍എസ്എസ് ആലോചന തുടങ്ങി. ദേശീയതയിലൂന്നിയ വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കാനാണ് സംഘപരിവാര്‍ ശ്രമം. ഭാരതീയ ദര്‍ശമനാകണം ഉന്നത വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം എന്ന സംഘപരിവാര്‍ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ മേഖലയില്‍ മാറ്റം വരുത്താന്‍ ആര്‍എസ്എസ് ശ്രമിക്കുന്നത്. 

ഭരണകൂടത്തിന്റെ സഹായം കൊണ്ട് ഇത് പ്രാവര്‍ത്തികമാക്കുക എന്നതിന് പകരം പൊതുസമൂഹത്തില്‍ നിന്നും ഭാരതീയ,ഹിന്ദുത്വ ദര്‍ശനങ്ങള്‍ പഠിപ്പിക്കണം എന്ന ആവശ്യം നിരന്തരം ഉയര്‍ത്താനുള്ള സാഹചര്യമാണ് സംഘം തേടുന്നത്. ഇതിനായി രാഷ്ട്രീയത്തിനതീതമായി ഉന്നത വിദ്യാഭ്യാസ മേഖലലയിലെ പ്രഗത്ഭരെ കൂട്ടുപിടിക്കാനും തീരുമാനമായിട്ടുണ്ട്. 

ഇപ്പോള്‍ ഭാരതീയ ദര്‍ശനങ്ങളും ദേശീയതയും പഠിപ്പിക്കുന്ന ബദല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏകീകരിക്കാനും നീക്കമുണ്ട്. ദേശീയതയില്‍ ഈന്നിയുള്ള വിദ്യാഭ്യാസ സംവിധാനങ്ങള്‍ കലാലയങ്ങളില്‍ വേണമെന്നും കോളനി വത്കൃത വിദ്യാഭ്യാസമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത് എന്നുമാണ് ആര്‍എസ്എസ് വാദം. 

രാജ്യത്ത് കലാലയങ്ങളില്‍ അതിദേശീയതയോടുള്ള വിയോജിപ്പ ശക്തമായി നിലനില്‍ക്കുന്നതാണ് ആര്‍എസ്എസിനെ അസ്വസ്ഥരാക്കുന്നത്. മാര്‍ക്‌സിസിറ്റ് ചിന്തകള്‍ ക്യാമ്പസുകളില്‍ ആഘോഷിക്കപ്പെടുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ ദേശീയതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാതെ രാജ്യ വിരുദ്ധ പ്രവര്‍ത്തികളിലേക്ക് തിരിയുന്നു എന്നാണ് സംഘപരിവാര്‍ വിലയിരുത്തുന്നത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ദേശീയതയിലൂന്നിയ വിദ്യാഭ്യാസ രീതി പ്രചരിപ്പിക്കാന്‍ സംഘപരിവാര്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com