കള്ളനോട്ട് തടയാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍;നാല് വര്‍ഷത്തിലൊരിക്കല്‍ നോട്ടിലെ സുരക്ഷ ക്രമീകരണങ്ങള്‍ മാറ്റും

കള്ളനോട്ട് തടയാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍;നാല് വര്‍ഷത്തിലൊരിക്കല്‍ നോട്ടിലെ സുരക്ഷ ക്രമീകരണങ്ങള്‍ മാറ്റും

ആഗോള നിലവാരത്തിലുള്ള സുരക്ഷ മാനദണ്ഡങ്ങള്‍ പിന്തുടര്‍ന്ന് കള്ളനോട്ട് അച്ചടിക്കുന്നതിനുള്ള സാധ്യത ഇല്ലാതാക്കുക ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ നാല് വര്‍ഷത്തിലൊരിക്കല്‍ മാറ്റാന്‍ പദ്ധതിയിട്ട് കേന്ദ്ര സര്‍ക്കാര്‍. ആഗോള നിലവാരത്തിലുള്ള സുരക്ഷ മാനദണ്ഡങ്ങള്‍ പിന്തുടര്‍ന്ന് കള്ളനോട്ട് അച്ചടിക്കുന്നതിനുള്ള സാധ്യത ഇല്ലാതാക്കുക ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. 

നോട്ട് അസാധുവാക്കലിന് ശേഷമുള്ള നാല് മാസത്തിനിടയ്ക്ക് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ കള്ളനോട്ടുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടിച്ചെടുത്തതാണ് നോട്ടുകളിലെ സുരക്ഷാ ഫീച്ചറുകള്‍ മൂന്ന്, നാല് വര്‍ഷത്തിലൊരിക്കല്‍ മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചിരിക്കുന്നത്. 

കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്രിഷി ഉള്‍പ്പെടെ കേന്ദ്ര ആഭ്യന്തര, ധനകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് മൂന്ന്, നാല് വര്‍ഷത്തിലൊരിക്കല്‍ നോട്ടിലെ സുരക്ഷ ഫീച്ചറുകളില്‍ മാറ്റം വരുത്തുന്ന രീതി സ്വീകരിക്കാമെന്ന നിര്‍ദേശം ഉയര്‍ന്നത്. വിദേശ രാജ്യങ്ങളില്‍ ഈ രീതിയാണ് പിന്തുടരുന്നതെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. 

ഇന്ത്യയില്‍ 1987ല്‍ പുറത്തിറക്കിയ 500 രൂപ നോട്ടു തന്നെയാണ് നവംബര്‍ 8ന് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിക്കുന്നതു വരെ ഇന്ത്യന്‍ വിപണിയില്‍ തുടര്‍ന്നത്. അടുത്തിടെ പിടിച്ചെടുത്ത രണ്ടായിരം രൂപയുടെ കള്ളനോട്ടില്‍ യഥാര്‍ഥ നോട്ടിലെ 17ല്‍ 11 സുരക്ഷാ ഫീച്ചറുകളും പകര്‍ത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com