തിരിമറി നടന്നാല്‍ തനിയെ പ്രവര്‍ത്തനം നിലയ്ക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ വാങ്ങാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ 

മധ്യപ്രദേശ് തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന വോട്ടിങ് മിഷീനില്‍ ഏത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്താലും ബിജെപിക്ക് പോകുന്ന തരത്തില്‍ വോട്ടിങ് യന്ത്രത്തില്‍ തിരുമറി നടന്നത് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഗുരുതര വീഴ്
തിരിമറി നടന്നാല്‍ തനിയെ പ്രവര്‍ത്തനം നിലയ്ക്കുന്ന വോട്ടിങ് യന്ത്രങ്ങള്‍ വാങ്ങാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ 

ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നാല്‍ തനിയെ പ്രവര്‍ത്തനം നിലയ്ക്കുന്ന വേട്ടിങ് യന്ത്രങ്ങള്‍ വാങ്ങാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. മധ്യപ്രദേശ് തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന വോട്ടിങ് മിഷീനില്‍ ഏത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്താലും ബിജെപിക്ക് പോകുന്ന തരത്തില്‍ വോട്ടിങ് യന്ത്രത്തില്‍ തിരുമറി നടന്നത് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഗുരുതര വീഴ്ചയായാണ് കാണുന്നത്. യുപിയില്‍ അടക്കം തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടന്നു എന്ന ആരോപണവും ശക്തമാണ്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് പുതിയ യന്ത്രങ്ങള്‍ വാങ്ങാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചത്. 

2018ല്‍ ഇത്തരം മെഷീനുകളിലേക്കു മാറും. അടുത്ത ലോകസഭ തെരഞ്ഞെടുപ്പില്‍ ഇതാകും ഉപയോഗിക്കുക. പുതിയ വോട്ടിങ് യന്ത്രത്തിലേക്ക് മാറാന്‍ ഏകദേശം 1940 കോടി രൂപ ചിലവ് വരും എന്നാണ് നിയമ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com