72 മണിക്കൂര്‍ തരൂ; വോട്ടിങ് മെഷിന്‍ കൃത്രിമം തങ്ങള്‍ തെളിയിക്കാമെന്ന് കെജ് രിവാള്‍

വോട്ടിങ് മെഷിന്‍ തങ്ങള്‍ക്ക് തരികയാണെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ തങ്ങളുടെ വിദഗ്ധര്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് മെഷിനിലെ കൃത്രിമം തെളിയിക്കാന്‍ സാധിക്കുമെന്ന് കെജ് രിവാള്‍
72 മണിക്കൂര്‍ തരൂ; വോട്ടിങ് മെഷിന്‍ കൃത്രിമം തങ്ങള്‍ തെളിയിക്കാമെന്ന് കെജ് രിവാള്‍

ന്യൂഡല്‍ഹി: യുപി തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന കോണ്‍ഗ്രസ്, എഎപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ ആരോപണം തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. എന്നാല്‍ വോട്ടിങ് മെഷിന്‍ തങ്ങള്‍ക്ക് തരികയാണെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ തങ്ങളുടെ വിദഗ്ധര്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് മെഷിനിലെ കൃത്രിമം തെളിയിക്കാന്‍ സാധിക്കുമെന്ന് കെജ് രിവാള്‍ അവകാശപ്പെട്ടു. 

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടിങ് മെഷിനാണ് മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിനായി എത്തിച്ചതെന്ന ആരോപണവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയിരുന്നു. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിക്കുന്നതെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം. 

എന്നാല്‍ ഡല്‍ഹിയില്‍ ഈ മാസം നടക്കാനിരിക്കുന്ന മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍ ഉപയോഗിക്കരുതെന്ന ആവശ്യം കെജ് രിവാള്‍ വീണ്ടും ഉന്നയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com