ഒരു ലക്ഷം വരെയുള്ള കര്‍ഷക വായ്പ എഴുതിതള്ളി യോഗി സര്‍ക്കാര്‍;  കര്‍ഷക വഞ്ചനയെന്ന് അഖിലേഷ് യാദവ്

ആദിത്യനാഥ്  മന്ത്രിസഭയുടെ ആദ്യ യോഗമാണ് ഒരു ലക്ഷം രൂപ വരെയുളള കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളാനുള്ള തീരുമാനം കൈക്കൊണ്ടത് - കര്‍ഷക കടം എഴുതി തള്ളിയതിലൂടെ 36,000 കോടിയുടെ അധിക ബാധ്യത 
ഒരു ലക്ഷം വരെയുള്ള കര്‍ഷക വായ്പ എഴുതിതള്ളി യോഗി സര്‍ക്കാര്‍;  കര്‍ഷക വഞ്ചനയെന്ന് അഖിലേഷ് യാദവ്

ലഖ്‌നൗ : ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തിയാല്‍ കര്‍ഷകരുടെ വായപ് എഴുതിതള്ളുമെന്ന് പ്രകടപത്രികയിലെ വാഗ്ദാനം നടപ്പാക്കി ആദിത്യനാഥ് സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന ആദിത്യനാഥ്  മന്ത്രിസഭയുടെ ആദ്യ യോഗമാണ് ഒരു ലക്ഷം രൂപ വരെയുളള കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളാനുള്ള തീരുമാനം കൈക്കൊണ്ടത്. സംസ്ഥാനത്തെ രണ്ടേ കാല്‍ ല്ക്ഷം പേര്‍ക്ക ആശ്വാസം പകരുന്ന നടപടിയാണിത്.   കര്‍ഷക കടം എഴുതി തള്ളിയതിലൂടെ 36,000 കോടിയുടെ അധിക ബാധ്യത സര്‍ക്കാരിനുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. 

കൂടാതെ സംസ്ഥാനത്തെ അറവുശാലകള്‍ അടച്ചുപൂട്ടാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകവായ്പയും എഴുതിതള്ളുമെന്ന് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കര്‍ഷകരെ വഞ്ചിക്കുന്ന നിലപാടാണ് ബിജെപി സര്‍ക്കാര്‍ കൈക്കൊണ്ടതെന്നാണ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പ്രതികരണം. കര്‍ഷകരുടെ മുഴുവന്‍ വായ്പയും എഴുതി തള്ളുമെന്ന് പറഞ്ഞ് അധികാരത്തില്‍ എത്തിയ സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിരിക്കുകയാണെന്നും ഇത് കൊണ്ട് പാവപ്പെട്ട കര്‍ഷകര്‍ക്ക് നേട്ടമുണ്ടാകില്ലെന്നും അഖിലേഷ് ട്വിറ്ററില്‍ കുറിച്ചു.

യുപിയില്‍ മദ്യനിരോധനം സംബന്ധിച്ച കാര്യത്തില്‍ ഇന്ന് സര്‍ക്കാര്‍ തീരുമാനമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായില്ല. അതേസമയം പൂവാല ശല്യം തടയുന്നതിനായി രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംതൃപ്തി പ്രകടപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com