കുറ്റാരോപിതനായ പൊലീസ് മേധാവി രാജിവെച്ചതിന് പിന്നാലെ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ആരോപണ വിധേയയെ ഡിജിപിയാക്കി ഗുജറാത്ത് സര്‍ക്കാര്‍

സൊഹ്‌റാബുദ്ദീന്‍ ശൈഖ്, ഭാര്യ കൗസര്‍ബി എന്നിവരുടെ വ്യാജ ഏറ്റുമുട്ടല്‍ കൊല, 2006ലെ തുളസിറാം പ്രജാപതി ഏറ്റുമുട്ടല്‍ കേസ് എന്നിവയില്‍ വിവാദ ഇടപെടല്‍ മൂലം ആരോപണം നേരിട്ട ഉദ്യോഗസ്ഥയായിരുന്നു ഗീത
കുറ്റാരോപിതനായ പൊലീസ് മേധാവി രാജിവെച്ചതിന് പിന്നാലെ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ ആരോപണ വിധേയയെ ഡിജിപിയാക്കി ഗുജറാത്ത് സര്‍ക്കാര്‍

അഹ്മദാബാദ്: ഗീത ജോഹ്‌രിയെ ഗുജറാത്തിലെ ആദ്യ വനിതാ ഡിജിപിയായി നിയമിച്ചു. സൊഹ്‌റാബുദ്ദീന്‍ ശൈഖ്, ഭാര്യ കൗസര്‍ബി എന്നിവരുടെ വ്യാജ ഏറ്റുമുട്ടല്‍ കൊല, 2006ലെ തുളസിറാം പ്രജാപതി ഏറ്റുമുട്ടല്‍ കേസ് എന്നിവയില്‍ വിവാദ ഇടപെടല്‍ മൂലം ആരോപണം നേരിട്ട ഉദ്യോഗസ്ഥയായിരുന്നു ഗീത.  ഗുജറാത്ത് പൊലീസ് ഹൗസിങ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറായിരിക്കെയാണ് പുതിയ നിയമനം. 

സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് സിഐഡി നടത്തിയ സൊഹ്‌റാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചത് ജോഹ്‌രിയായിരുന്നു.  അന്വേഷണത്തില്‍ പോരായ്മ കണ്ടത്തിയതിനെ തുടര്‍ന്ന് കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. അന്വേഷണം ജോഹ്‌രി അട്ടിമറിച്ചതായി സിബിഐ കണ്ടെത്തിയിരുന്നു. അന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്നു അമിത്ഷായ്ക്ക് വേണ്ടി അന്വേഷണ ഉദ്യോഗസ്ഥന് നിയമവിരുദ്ധമായ രീതിയിലാണ് ജോഹ്‌രി പ്രവര്‍ത്തിച്ചിരുന്നതെന്നും സിബിഐ ആരോപിച്ചിരുന്നു. 

1982 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥായിരുന്നു ജോഹ്‌രി. ജോലിയില്‍ നിന്നും വിരമിക്കാന്‍ എട്ടുമാസം മാത്രം അവശേഷിക്കെയാണ് ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം. ഡിജിപിയായി ചുമതലയേറ്റ ശേഷം ആദ്യപ്രതികരണം സംസ്ഥാനത്തെ സ്ത്രീകളുടെ പ്രശ്‌നത്തിനായിരിക്കും പരിഗണനയെന്നും ഇത്തരം പ്രശ്‌നങ്ങളില്‍ ആര്‍ക്കും എത് സമയത്തും വിളിക്കാമെന്നുമായിരുന്നു പ്രതികരണം. ആരോപണ വിധേയായ ഗീതയെ ഡിജിപിയായി നിയമിച്ചതില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് വിവിധ കോണുകളില്‍ നിന്നായി ഉയരുന്നത്.

അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷണ്‍

വിജയ് രുപാനി ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസ്‌
 

ഇസ്‌റത്ത് ജഹാന്‍ വ്യജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഗുജറാത്ത് പൊലീസ് മേധാവി രാജിവെച്ച സാഹചര്യത്തിലാണ് മറ്റൊരു ആരോപണ വിധേയയെ ഡിജിപി സ്ഥാനത്ത് നിയമിച്ചത്. പാണ്ഡെ സ്വയം രാജിവെച്ചില്ലെങ്കില്‍ പുറത്താക്കാന്‍ ഉത്തരവിടുമെന്നായിരുന്നു സുപ്രീം കോടതി നിലപാട്. ഈ സാഹചര്യത്തില്‍ രാജിവെക്കാന്‍ സന്നദ്ധനാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഈ മാസം 30ന് വിരമിക്കാനിരിക്കെയാണ് രാജിവെച്ച് ഒഴിയേണ്ടി വന്നത്. 

2004ലാണ് വ്യാജ ഏറ്റുമുട്ടലില്‍ 19കാരിയായ ഇശ്‌റത്ത് ജഹാനുള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാനെത്തിയ ലശ്കര്‍ ഭീകരരെന്ന് ആരോപിച്ചായിരുന്നു പോലീസ് ഇവരെ വെടിവെച്ച് കൊലപ്പെടുത്തിയത്. കുറ്റാരോപിതനായ വ്യക്തിക്ക് പോലീസ് മേധാവി സ്ഥാനം വഹിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ജൂലിയോ റിബൈറോ എന്നയളാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്യ

സമകാലിക മലയാളം ഡെസ്‌ക്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com