ജമ്മു: പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ജമ്മുകശ്മീരില്‍ യുവാക്കള്‍ ക്രിക്കറ്റ് മത്സരത്തിനിറങ്ങിയതായി ആരോപണം. പ്രാദേശിക ക്ലബ് സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തിലാണ് പാക് താരങ്ങളുടേതിന് സമാനമായ കുപ്പായം ധരിച്ച യുവാക്കള്‍ പാക്കിസ്ഥാന്റെ ദേശീയ ഗാനം ആലപിച്ചത്.
ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നതോടെ ഇതിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. ഏപ്രില്‍ 2നാണ് മത്സരം നടന്നതെന്നാണ് വാര്‍ത്തകള്‍. ചെനാനി-നഷ്‌റി തുരങ്കപാത ഉദ്ഘാടനം ചെയ്യുന്നതിനായി നരേന്ദ്ര മോദി ജമ്മുകശ്മീരിലെത്തിയ ദിവസമായിരുന്നു ഇത്. മോദിയുടെ വരവിനെ തുടര്‍ന്ന് വിഘടനവാദി നേതാക്കള്‍ കശ്മീരില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിരുന്നു.
ആദരസൂചകമായി പാക്കിസ്ഥാന്റെ ദേശീയ ഗാനം ആലപിക്കുമെന്ന് കമന്റേറ്റര്‍മാര്‍ മത്സരം ആരംഭിക്കുന്നതിന് മുന്‍പ് വ്യക്തമാക്കിയിരുന്നതായും സൂചനയുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ