പൂട്ടിയ ബാറുകളില്‍ പാല്‍ക്കട തുറക്കാന്‍ ഒരുക്കമെന്ന് അമൂല്‍

പുതിയ പാല്‍ക്കടകള്‍ തുറക്കുന്നതോടെ  ആരോഗ്യപരമായ രാഷ്ട്രം കെട്ടിപ്പെടുക്കാന്‍ കഴിയുമെന്നുമാണ് അമൂല്‍ കമ്പനിയുടെ അവകാശവാദം -  പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനാകുമെന്നും കമ്പനി
പൂട്ടിയ ബാറുകളില്‍ പാല്‍ക്കട തുറക്കാന്‍ ഒരുക്കമെന്ന് അമൂല്‍

ന്യൂഡെല്‍ഹി:  സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ദേശീയ പാതയോരത്തെ മദ്യവില്‍പ്പന ശാലകള്‍ പൂട്ടിയതോടെ 16,000 ഔട്ട് ലെറ്റുകള്‍ ഏറ്റെടുക്കാമെന്ന നിര്‍ദ്ദേശവുമായി അമൂല്‍ രംഗത്ത്.

പുതിയ പാല്‍ക്കടകള്‍ തുറക്കുന്നതോടെ  ആരോഗ്യപരമായ രാഷ്ട്രം കെട്ടിപ്പെടുക്കാന്‍ കഴിയുമെന്നുമാണ് അമൂല്‍ കമ്പനിയുടെ അവകാശവാദം. അമൂല്‍ മാനേജിംഗ് ഡയറക്ടര്‍ ആര്‍എസ് സോധിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. പാതയോരത്തെ മദ്യശാലകള്‍ അടച്ചതോടെ പതിനായിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടമായിരുന്നു. പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനാകുമെന്നും കമ്പനി അഭിപ്രായപ്പെടുന്നു. 

കഴിഞ്ഞയാഴ്ചയാണ് ദേശീയ- സംസ്ഥാന പാതയോരത്തെ 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ തുറക്കരുതെന്ന സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവുണ്ടായത്. മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് അപകടമരണങ്ങള്‍ വര്‍ധിക്കാന്‍ ഇടയാകുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ ഉത്തരവുണ്ടായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com