പോസ്റ്റ് കാര്‍ഡ് വഴി ഭാര്യയ്ക്ക് മുത്തലാക്ക് നല്‍കി: ഭര്‍ത്താവ് അറസ്റ്റില്‍

വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ ഭാര്യയെ പോസ്റ്റ് കാര്‍ഡിലൂടെ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവ് അറസ്റ്റില്‍.
പോസ്റ്റ് കാര്‍ഡ് വഴി ഭാര്യയ്ക്ക് മുത്തലാക്ക് നല്‍കി: ഭര്‍ത്താവ് അറസ്റ്റില്‍

ഹൈദരാബാദ്: വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ ഭാര്യയെ പോസ്റ്റ് കാര്‍ഡിലൂടെ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവ് അറസ്റ്റില്‍. ഹൈദരാബാദില്‍ മുഹമ്മദ് അനീസ് എന്ന 38കാരനാണ് പോലീസ് പിടിയിലായത്. ഭാര്യയുടെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരായുള്ള ക്രൂരത, വഞ്ചന, എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായി ഡെപ്യൂട്ടി കമ്മീഷണര്‍ വി സത്യനാരായണ അറിയിച്ചു. 

ഹനീഫിന്റെ രണ്ടാം വിവാഹമാണ് ഇത്. ഇയാള്‍ ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്തിട്ടില്ലെന്നും പരാതിയുണ്ട്. ഇപ്പോള്‍ വിവാഹം കഴിച്ചിരിക്കുന്ന സ്ത്രീയുടെയും രണ്ടാം വിവാഹമാണ്. എന്നാല്‍ വിവാഹം കഴിച്ച ശേഷമാണ് ഇക്കാര്യം മനസിലാകുന്നതെന്ന് ഹനീഫ് പോലീസിനോട് പറഞ്ഞു.

വിവാഹം നടത്തിയ പുരോഹിതന്റെ മൊഴി പോലീസ് ഉടനെടുക്കും. വിവാഹ ദിനത്തില്‍ ഉണ്ടായ കാര്യങ്ങളെപ്പറ്റി അന്വേഷിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു. മുത്തലാഖിനെപ്പറ്റി പല തരത്തിലുള്ള നിലപാടുകളും ചര്‍ച്ചകളും നടന്നു വരുന്ന സമയത്താണ് രാജ്യത്ത് ഇങ്ങനെയൊരു സംഭവം നടക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com