തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ് പണം വിതരണം ചെയ്‌തെന്നാരോപിച്ച് ആരോഗ്യമന്ത്രിയുടെയും നടന്‍ ശരത്കുമറിന്റെയും വീട്ടില്‍ റെയഡ്

തമിഴ്‌നാട് ആരോഗ്യമന്ത്രി സി വിജയ്ഭാസ്‌കര്‍, നടന്‍ ശരത് കുമാര്‍ എന്നിവരുടെ വീടുകളില്‍ ഇന്ന് രാവിലെ ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി
തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ് പണം വിതരണം ചെയ്‌തെന്നാരോപിച്ച് ആരോഗ്യമന്ത്രിയുടെയും നടന്‍ ശരത്കുമറിന്റെയും വീട്ടില്‍ റെയഡ്

ചെന്നൈ:  തമിഴ്‌നാട് ആരോഗ്യമന്ത്രി സി വിജയ്ഭാസ്‌കര്‍, നടന്‍ ശരത് കുമാര്‍ എന്നിവരുടെ വീടുകളില്‍ ഇന്ന് രാവിലെ ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. ഏപ്രില്‍ 12ന് നടക്കുന്ന ആര്‍കെ നഗറിലെ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പണം വിതരണം ചെയ്‌തെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ്. ഇവരെ കൂടാതെ എഐഎഡിഎംകെ മുന്‍ നിയമസഭാംഗമായ ചിത്തലപാക്കം രാജേന്ദ്രന്‍, എംജിആര്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വൈസ് ചാനസലര്‍ ഗീതാ ലക്ഷ്മി എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നിരുന്നു.

കഴിഞ്ഞ ദിവസം മക്കള്‍ കട്ചി നേതാവും ചലചിത്രതാരവുമായ ശരത് കുമാര്‍ എഐഎഡിഎംകെ നേതാവും ആര്‍കെ നഗര്‍ സ്ഥാനാര്‍ത്ഥിയുമായ ടിടിവി ദിനകരന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനുമുമ്പും വിജയ്ഭാസ്‌കറിന്റെ വീടുകളില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ നടത്തിയിരുന്നു. വോട്ടര്‍മാരെ പണം കൊടുത്ത് സ്വാധിനിക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്‌ഡെന്ന് ആദായനികുതിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം ആരോഗ്യമന്ത്രിയുടെ വീട്ടിലും ഓഫീസിലും നിരീകഷണത്തിനായി ആദായനികുതി ഉദ്യോഗസ്ഥര്‍ കുടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com