ദേശീയതയിലൂന്നി വിദ്യാഭ്യാസ രംഗത്ത് സമൂലമായമാറ്റം വരുത്താന്‍ യോഗി ആദിത്യനാഥ്‌

ദേശീയതയിലും ആധൂനികതിയിലും ഊന്നിനില്‍ക്കുന്ന തരത്തിലുള്ളതാവും പുതിയ പാഠ്യപദ്ധതിയെന്നും യോഗി ആദിത്യനാഥ് - നഴ്‌സറി തലം മുതല്‍ ഇംഗ്ലീഷ് പഠിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം
ദേശീയതയിലൂന്നി വിദ്യാഭ്യാസ രംഗത്ത് സമൂലമായമാറ്റം വരുത്താന്‍ യോഗി ആദിത്യനാഥ്‌

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ വിദ്യാഭ്യാസ രംഗത്ത് സമൂലമാറ്റത്തിനൊരുങ്ങി യോഗി ആദിത്യനാഥ്. ഇതിന്റെ ഭാഗമായി പ്രത്യേക പാഠ്യപദ്ധതിക്ക് രൂപം നല്‍കും. ദേശീയതയിലും ആധൂനികതിയിലും ഊന്നിനില്‍ക്കുന്ന തരത്തിലുള്ളതാവും പുതിയ പാഠ്യപദ്ധതിയെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. 

ആദ്യഘട്ടമെന്ന നിലയില്‍ സര്‍ക്കാര്‍ സ്‌കുളുകളില്‍ നഴ്‌സറി തലം മുതല്‍ ഇംഗ്ലീഷ് പഠിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. നിലവില്‍ ആറാം ക്ലാസ് മുതലാണ് ഇംഗ്ലീഷ് പാഠ്യപദ്ധതിയില്‍ ഉള്ളത്. എല്ലാം കു്ട്ടികളെയും സ്‌കൂളിലെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പത്താം ക്ലാസ്മുതല്‍ കുട്ടികള്‍ക്ക് വിദേശ ഭാഷ പഠിക്കാനും അവസരമുണ്ടാകും.

ദേശീയതലത്തിലൂന്നിയ പാഠ്യപദ്ധതിയില്‍ പാരമ്പര്യവും ആധുനികതയും ഒരുമിപ്പിക്കുന്ന രീതിയിലാവണമെന്ന നിര്‍ദേശവും പാഠ്യപദ്ധതി തയ്യാറാക്കുന്ന കമ്മറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീവ്രഹിന്ദുത്വ വികാരം നിലനിര്‍ത്തി അധികാരത്തിലെത്തിയ സര്‍ക്കാരിന്റെ പാഠ്യപദ്ധതി കാവിവത്കരണമാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. യുപിയില്‍ അധികാരത്തിലെത്തിയ ഉടനെ അറവുശാലകള്‍ പൂട്ടിയ നിലപാട് പോലെ വിദ്യാഭ്യാസരംഗത്തും സര്‍ക്കാരിന്റെ ഇടപെടലുകള്‍ സമൂലമായ മാറ്റത്തിന് ഇടയാക്കിയേക്കും.

അതേസമയം സര്‍ക്കാര്‍ പക്ഷപാതിത്വമില്ലാതെയാണ് മുന്നോട്ട് പോകുന്നതെന്ന്് യോഗി ആദിത്യനാഥ് വ്യക്തമാക്കി. സംസ്ഥാനത്ത് നിയമപാലകര്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും നിയമലംഘിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടും. പൂവാല പൊലീസ് പിടിക്കുന്നത് കുറ്റം ചെയ്യുന്നവരെയാണ്. പാര്‍ക്കിലോ മറ്റ് പൊതുസ്ഥലങ്ങളില്‍ ഇരുന്നാല്‍ ഭയപ്പെടേണ്ടതില്ലെന്നും യോഗി വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com