ഭര്‍ത്താവിനെ ഉപേക്ഷിച്ച് പോയ സ്ത്രീകള്‍ക്കും ജീവനാംശം നല്‍കണമെന്ന് സുപ്രീം കോടതി

ഭര്‍ത്താവിനെ ഉപേക്ഷിച്ച് പോയ സ്ത്രീകള്‍ക്കും ജീവനാംശം നല്‍കണമെന്ന് സുപ്രീം കോടതി

ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന സമയത്ത് ജീവനാംശത്തിന് അര്‍ഹതയില്ലെങ്കിലും വിവാഹമോചനശേഷം മറ്റ് വരുമാന മാര്‍ഗമൊന്നുമില്ലെങ്കില്‍ ജീവനാംശം നല്‍കണമെന്നാണ് സുപ്രീം കോടതി വിധിച്ചിരിക്കുന്നത്.

ന്യൂഡെല്‍ഹി: ഭര്‍ത്താവിനെ വിട്ടുപോയതിന്റെ പേരിലോ പരപുരുഷ ബന്ധത്തിന്റെ പേരിലോ വിവാഹ മോചിതയാവുന്ന സ്ത്രീകള്‍ക്കും ജീവനാംശത്തിന് അര്‍ഹതുണ്ടെന്ന് സുപ്രീം കോടതി.
വിവാഹമോചനശേഷം മറ്റ് വരുമാന മാര്‍ഗമൊന്നുമില്ലെങ്കില്‍ ജീവനാംശം നല്‍കണമെന്നാണ് സുപ്രീം കോടതി വിധിച്ചിരിക്കുന്നത്. ക്രിമിനല്‍ നടപടി ചട്ടത്തിലെ
125 വകുപ്പ് പ്രകാരം എല്ലാ മതവിഭാഗത്തില്‍പെട്ടവര്‍ക്കും ഇത്തരത്തില്‍ ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
 

125 വകുപ്പിലെ ഉപവകുപ്പ് (4) പ്രകാരം മൂന്ന് സാഹചര്യങ്ങളില്‍ സ്ത്രീ ജീവനാംശത്തിന് അര്‍ഹയല്ല. പരപുരുഷബന്ധം ഉണ്ടെങ്കില്‍, മതിയായ കാരണമില്ലാതെ ഭര്‍ത്താവുമായി അകന്ന് ജീവിക്കുകയാണെങ്കില്‍, പരസ്പര സമ്മതത്തോടെ വേര്‍പെട്ട് ജീവിക്കുകയാണെങ്കില്‍. 

മനോജ് കുമാര്‍ എന്നയാള്‍ ഹിമാചല്‍പ്രദേശ് ഹൈക്കോടതിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌
സുപ്രീം കോടതി വിധി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com