വ്യോമയാന മന്ത്രാലയം ഇടപെട്ടു; ജീവനക്കാരനെ ചെരുപ്പുകൊണ്ടടിച്ച എംപിയുടെ വിലക്ക് നീക്കി  എയര്‍ ഇന്ത്യ

വീന്ദ്ര ഗെയ്ക്വാദിന്റെ യാത്രാ വിലക്ക് എയര്‍ ഇന്ത്യ പിന്‍വലിച്ചു - വ്യോമയാന മന്ത്രാലയത്തിന്റെ ഇടപെടലാണ് വിലക്ക് നീക്കാന്‍ ഇടയായത് - സംഭവത്തില്‍ ഗെയ്ക്‌വാദ് ഖേദം പ്രകടിപ്പിച്ചിരുന്നു
വ്യോമയാന മന്ത്രാലയം ഇടപെട്ടു; ജീവനക്കാരനെ ചെരുപ്പുകൊണ്ടടിച്ച എംപിയുടെ വിലക്ക് നീക്കി  എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി: മലയാളിയായഎയര്‍ ഇന്ത്യ മാനേജറെ ശിവസേന എംപി മര്‍ദ്ദിച്ചതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ രവീന്ദ്ര ഗെയ്ക്വാദിന്റെ യാത്രാ വിലക്ക് എയര്‍ ഇന്ത്യ പിന്‍വലിച്ചു.സംഭവത്തില്‍ ഗെയ്ക്‌വാദ് ഖേദം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് വ്യോമയാന മന്ത്രാലയത്തിന്റെ ഇടപെടലാണ്
വിലക്ക് നീക്കാന്‍ ഇടയായത്.
രവീന്ദ്ര ഗെയ്ക്വാദിന്റെ ടിക്കറ്റുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. ഒരാഴ്ചയ്ക്കിടെ രണ്ടു തവണ എയര്‍ ഇന്ത്യ എംപിക്ക് യാത്ര നിഷേധിക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് 23ന് വിമാന ജീവനക്കാരനെ മര്‍ദിച്ചതിന്റെ പേരിലാണ് എംപിക്ക് വിമാനക്കമ്പനികള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. പുണെയില്‍നിന്നു ഡല്‍ഹിയിലേക്ക് ഇക്കണോമി ക്ലാസ് മാത്രമുള്ള വിമാനത്തില്‍ കയറിയശേഷം ബിസിനസ് ക്ലാസ് സീറ്റ് ആവശ്യപ്പെട്ട് പ്രതിഷേധിച്ച എംപി, ഡ്യൂട്ടി മാനേജരെ ചെരിപ്പൂരി അടിക്കുകയായിരുന്നു.

എയര്‍ ഇന്ത്യയ്ക്കു പിന്നാലെ ജെറ്റ് എയര്‍വേയ്‌സ്, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ, ഗോ എയര്‍ എന്നിവയുള്‍പ്പെട്ട ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സും ഗെയ്ക്വാദിനു യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com