കമല്‍ഹാസന്റെ വീട്ടീല്‍ തീപിടിത്തം, മൂന്നാം നിലയില്‍ നിന്ന് കമല്‍ രക്ഷപെട്ടത് ജോലിക്കാരുടെ സഹായത്തോടെ

കമല്‍ഹാസന്റെ വീട്ടീല്‍ തീപിടിത്തം, മൂന്നാം നിലയില്‍ നിന്ന് കമല്‍ രക്ഷപെട്ടത് ജോലിക്കാരുടെ സഹായത്തോടെ


ചെന്നൈ: നടന്‍ കമല്‍ഹാസന്റെ ചെന്നൈയിലെ വീട്ടില്‍ തീപിടിത്തം. തീപര്‍ന്ന് പുക മൂടിയ വീടിന്റെ മൂന്നാം നിലയില്‍നിന്ന് ജോലിക്കാരുടെ സഹായത്തോടെയാണ് കമല്‍ഹാസന്‍ പുറത്തിറങ്ങിയത്. പുക ശ്വസിച്ച് പ്രയാസത്തിലായെങ്കിലും സുരക്ഷിതനായി പുറത്തെത്തിയതായി കമല്‍ ട്വീറ്റ് ചെയ്തു.

ശനിയാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. തീപടര്‍ന്നതിനെക്കുറിച്ച് വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെ തന്നെ താന്‍ സുരക്ഷിതനാണെന്ന് കമല്‍ ട്വീറ്റ് ചെയ്തത് പരിഭ്രാന്തി കുറച്ചു.

തുടര്‍ന്ന് വിവരങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള പ്രവാഹമായിരുന്നു കമലിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍. എല്ലാവരുടെയും കരുതലിന് നന്ദി അറിയിക്കുന്നതായി കമല്‍ പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം ഷൂട്ടിനിടെ വീണ് കമലിന്റെ കാലിന് ഒടിവു പറ്റിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com