മദ്യപിച്ച് വണ്ടിയോടിച്ചോളൂ; അപകടമുണ്ടായാല്‍ നഷ്ടപരിഹാരവും സ്വന്തമായി കൊടുക്കേണ്ടിവരും

ഇനിമുതല്‍ മദ്യപിച്ച് വാഹനമോടിച്ചാലുണ്ടാകുന്ന അപകടങ്ങളുടെ നഷ്ടപരിഹാരം ഇന്‍ഷുറന്‍സ് കമ്പനി അടയ്ക്കില്ല. അപകടമുണ്ടാക്കിയയാള്‍ തന്നെ നഷ്ടപരിഹാരം നല്‍കണം.
മദ്യപിച്ച് വണ്ടിയോടിച്ചോളൂ; അപകടമുണ്ടായാല്‍ നഷ്ടപരിഹാരവും സ്വന്തമായി കൊടുക്കേണ്ടിവരും

ന്യൂഡെല്‍ഹി: ഇനിമുതല്‍ മദ്യപിച്ച് വാഹനമോടിച്ചാലുണ്ടാകുന്ന അപകടങ്ങളുടെ നഷ്ടപരിഹാരം ഇന്‍ഷുറന്‍സ് കമ്പനി അടയ്ക്കില്ല. പകരം മദ്യലഹരിയില്‍ വണ്ടിയോടിച്ച് അപകടമുണ്ടാക്കിയയാള്‍ തന്നെ നഷ്ടപരിഹാരം നല്‍കണം. മരണം, പരിക്ക്, മറ്റ് അപകടങ്ങള്‍ എന്നിവയുടെയെല്ലാം ഉത്തരവാദിത്വം ഏറ്റെടുക്കണം. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ അവതരിപ്പിച്ച മോട്ടോര്‍ വാഹന നിയമ ഭേദഗതിയിലാണ് ഇക്കാര്യം അവതരിപ്പിച്ചത്. 

വാഹന നിയമത്തിലെ ഈ പുതിയ ഭേദഗതി ഗവണ്‍മെന്റ് അംഗീകരിച്ചിട്ടുണ്ട്. നിയമം കര്‍ശനമാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടത്തില്‍ നരഹത്യയ്ക്ക്‌
കേസെടുക്കാനുള്ള വകുപ്പ് നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 

ഡ്രൈവറുടെ സാമ്പത്തികശേഷിയും കൂടി കണക്കിലെടുത്താണ് നഷ്ടപരിഹാര തുക നിശ്ചയിക്കുക. ഈ നിയമം നിലവില്‍ വന്നാല്‍ റോഡപകടങ്ങള്‍ പകുതിയായി കുറയുമെന്ന് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com