സമയം കിട്ടുമെങ്കില്‍ രാജ്യത്തെ കാര്യം കൂടി നോക്കണം; മോദിയോട് ലാലു പ്രസാദ്

നിങ്ങളുടെ മൂക്കിന് താഴെയുള്ളവര്‍ ഇന്ത്യയുടെ മക്കളെ കൊല്ലുന്നതിനെ കൂടി അപലപിക്കാന്‍ സമയം കണ്ടെത്തണമെന്ന് മോദിയോട്‌ ലാലു
സമയം കിട്ടുമെങ്കില്‍ രാജ്യത്തെ കാര്യം കൂടി നോക്കണം; മോദിയോട് ലാലു പ്രസാദ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ പരിഹാസവുമായി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. സ്‌റ്റോക്ക്ഹോം ആക്രമണത്തെ അപലപിച്ചുള്ള മോദിയുടെ ട്വീറ്റാണ് ലാലുവിനെ ചൊടിപ്പിച്ചത്.

നിങ്ങളുടെ മൂക്കിന് താഴെയുള്ളവര്‍ ഇന്ത്യയുടെ മക്കളെ കൊല്ലുന്നതിനെ കൂടി അപലപിക്കാന്‍ സമയം കണ്ടെത്തണമെന്ന് മോദിയോട്‌ ലാലു പറഞ്ഞു. സ്‌റ്റോക്ക്ഹോം ആക്രമണത്തെ അപലപിച്ചുള്ള മോദിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് ലാലുവിന്റെ പ്രതികരണം. 

ഗോ രക്ഷകരെന്ന പേരില്‍ രാജ്യത്ത് ആക്രമണം അഴിച്ചുവിടുന്നവര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുന്നതിലുള്ള വിമര്‍ശനമാണ് ലാലു പ്രസാദ് യാദവിന്റെ പരിഹാസത്തിന് പിന്നില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com